യുകെയിൽ വംശീയ വിദ്വേഷത്തെ തുടർന്ന് ഇന്ത്യൻ വംശജയെ ബലാൽസംഗത്തിന് ഇരയാക്കി; 30കാരൻ അറസ്റ്റിൽ

യുകെയില്‍ വംശീയവിദ്വേഷത്തിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജ ക്രൂര ബലാത്സംഗത്തിന് ഇരയായി. ശനിയാഴ്ച വൈകിട്ടോടെ ലണ്ടനിലെ വീട്ടിനുള്ളിലേയ്ക്ക് അതിക്രമിച്ച് കയറിയ വെളുത്ത വര്‍ഗ്ഗക്കാരനായ 30കാരന്‍, ഇന്ത്യന്‍ വംശജയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ താമസിക്കുന്ന യുവതി, സിഖ് വംശജയാണ്. ഇവരുടെ വീടിന്റെ വാതില്‍ പൊളിച്ചാണ് പ്രതി അകത്തുകയറിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്നും പോലീസ് പറഞ്ഞു. അതേസമയം ഏതാനും മാസങ്ങളായി യുകെയില്‍ … Read more

‘ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോ, വർക്ക് വിസ ഉണ്ടോ? ഞാനാണിവിടെ അധികാരി’: ഡബ്ലിനിൽ ഇന്ത്യൻ യുവതിക്ക് നേരെ വംശീയ അധിക്ഷേപം

ചെറിയ ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയ അധിക്ഷേപം. ഏതാനും നാളുകളായി ഡബ്ലിനില്‍ ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളും, അധിക്ഷേപങ്ങളും കുറഞ്ഞു എന്ന് കരുതുന്നതിനിടെയാണ് പുതിയ സംഭവം. ഡബ്ലിനില്‍ താമസിക്കുന്ന സ്വാതി വര്‍മ്മ എന്ന വ്യക്തിക്കാണ് ഒക്ടോബര്‍ 8-ആം തീയതി ഒരു ഐറിഷ് വനിതയില്‍ നിന്നും വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇതിന്റെ വീഡിയോ സ്വാതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജിമ്മില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി തന്നെ സമീപിച്ച ഒരു സ്ത്രീ, … Read more

തീവ്ര വലതുപക്ഷ പ്രതിരോധം: “ഐക്യദാർഢ്യവും പോരാട്ടവും” എന്ന വിഷയത്തിൽ ക്രാന്തി സെമിനാർ സംഘടിപ്പിക്കുന്നു; സിപിഎം നേതാവ് സുഭാഷിണി അലി പങ്കെടുക്കും

അയർലൻഡ് ഉൾപ്പെടെ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തീവ്ര വലതുപക്ഷ പ്രവർത്തനങ്ങൾക്കെതിരെയും ബോധപൂർവ്വം വലതുപക്ഷം നടത്തുന്ന നുണപ്രചരണങ്ങൾക്കെതിരെയും ആഗോളതലത്തിൽ പൊരുതുന്ന ശബ്ദങ്ങളെ ക്രാന്തി ഒരുമിപ്പിക്കുന്നു. ക്രാന്തി തീവ്ര-വലതുപക്ഷ നയങ്ങളെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദ സദസ്സിൽ സിപിഎമ്മിന്റെ മുൻ പോളിറ്റ് ബ്യൂറോ മെമ്പറും കാൺപൂർ എംപിയും ആയിരുന്ന സുഭാഷിണി അലി മുഖ്യാതിഥിയാകും. സംവാദ സദസ്സിൽ അക്കാദമിക് വിദഗ്ധർ ആയ നിരവധി പേർ പ്രഭാഷണം നടത്തും. പരിപാടിക്ക് ശേഷം കാണികളുമായി സംവേദിക്കുന്നതിന്റെ ഭാഗമായി ചോദ്യോത്തര സെഷനും ഉണ്ടാകും. പ്രഭാഷകർ സ്വേച്ഛാധിപത്യത്തെയും ഫാസിസത്തെയും അടിച്ചമർത്തലിനെയും … Read more

‘ബ്രൗൺ നിറത്തിലുള്ള എന്റെ തൊലിയുടെ നിറം മാറ്റാൻ കഴിയില്ലല്ലോ, സ്വന്തം ഭാഷ സംസാരിക്കാൻ പോലും പേടി’: അയർലണ്ടിലെ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങളിൽ മന്ത്രിക്ക് പരാതികളുടെ പ്രളയം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരായി നടക്കുന്ന അക്രമപരമ്പരകളുടെ പാശ്ചാത്തലത്തില്‍ നീതിന്യായവകുപ്പ് മന്ത്രിക്ക് പരാതികളുടെ പ്രളയം. അക്രമങ്ങളെത്തുടര്‍ന്ന് ഭയത്തില്‍ ജീവിക്കുന്ന നിരവധി ഇന്ത്യക്കാരും, ഇന്ത്യന്‍ വംശജരുമാണ് മന്ത്രി ജിം ഒ’കല്ലഗാന് ഇമെയില്‍ വഴി കത്തുകളും, പരാതികളും അയച്ചത്. ‘തനിക്ക് തന്റെ തൊലിയുടെ നിറം മാറ്റാന്‍ കഴിയില്ലല്ലോ’ എന്ന് ഒരു സ്ത്രീ തന്റെ കത്തില്‍ പറയുമ്പോള്‍, മറ്റൊരാള്‍ എഴുതിയത് ‘പൊതു ഇടങ്ങളില്‍ വച്ച് സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഭയമാകുന്നു’ എന്നാണ്. ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പേടി തോന്നുന്നു എന്നും കത്തിലുണ്ട്. ഏകദേശം 280-ഓളം കത്തുകളാണ് … Read more

അയർലണ്ടിൽ മലയാളിക്ക് നേരെ പടക്കം എറിഞ്ഞു; ഒരിടവേളയ്ക്ക് ശേഷം വീണ്ടും വംശീയ ആക്രമണം

കൗണ്ടി മയോയിൽ മലയാളി യുവാവിന് നേരെ പടക്കമേറ്. സെപ്റ്റംബർ 28 ശനിയാഴ്ച രാത്രി 9 മണിക്ക് Castlebar- ലെ Garryduff XL ഷോപ്പിനു സമീപമാണ് സംഭവം. നാല് യുവാക്കൾ ആണ് മലയാളിയായ പ്രവാസിക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമിച്ചത്. ശരീരത്തിന് പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും ഇത് ഒരു വംശീയ അതിക്രമം ആയിരുന്നു എന്ന് ഇരയായ യുവാവ് പറഞ്ഞു. സംഭവം കണ്ടിരുന്ന ഒരു ഐറിഷ് പൗരൻ ഉടൻ സഹായത്തിനെത്തുകയും ഗാർഡയെ വിളിക്കുകയും ചെയ്തു. സമീപവാസികളും ഇറങ്ങി ആശ്വസിപ്പിച്ചു. ഗാർഡ എത്തിയ … Read more

യുകെയിൽ മലയാളി യുവാവിന് നേരെ വീണ്ടും വംശീയ ആക്രമണം; വടിവാൾ കൊണ്ട് വെട്ടിയത് കൗമാരക്കാരൻ

യുകെയില്‍ മലയാളിക്ക് നേരെ വീണ്ടും വംശീയ ആക്രമണം. ലിവര്‍പൂളിലാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ മലയാളിയായ യുവാവിനെ പുറകെ സൈക്കിളിലെത്തിയ കൗമാരക്കാരന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്നും ലിവര്‍പൂള്‍ മലയാളിയും, സാമൂഹികപ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആക്രമണത്തിന് ഇരയായ മലയാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല. തന്റെ കാര്‍ വര്‍ക്ക് ഷോപ്പില്‍ ആയതിനാല്‍ കടയിലേയ്ക്ക് നടന്നുപോകുമ്പോള്‍ പുറകെ സൈക്കിളിലെത്തിയ 18 വയസ് തോന്നിക്കുന്ന കൗമാരക്കാരന്‍, ‘പ്രദേശത്തെ കുട്ടികളെ പിന്തുടര്‍ന്നോ’ എന്ന് ചോദിച്ച് … Read more

നോർത്തേൺ അയർലണ്ടിൽ മലയാളികൾക്ക് നേരെ വംശീയ ആക്രമണം; ‘ഗോ ഹോം’ എന്ന് ആക്രോശിച്ചു

അയര്‍ലണ്ടിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മലയാളികള്‍ക്ക് നേരെ വംശീയ ആക്രമണം. വിനോദസഞ്ചാരകേന്ദ്രമായ പോര്‍ട്രഷിന് സമീപമുള്ള നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കളെയാണ് ഒരു സംഘമാളുകള്‍ ശനിയാഴ്ച രാത്രി ആക്രമിക്കുകയും, ‘ഗോ ഹോം’ എന്ന് ആക്രോശിക്കുകയും ചെയ്തത്. രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി സമീപത്തെ പബ്ബിലേയ്ക്ക് പോകുമ്പോഴായിരുന്നു 20-ലേറെ പ്രായമുള്ള അഞ്ചോളം വരുന്ന ആളുകള്‍ ചെറുപ്പക്കാരെ മര്‍ദ്ദിച്ചത്. എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷമായിരുന്നു മര്‍ദ്ദനം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് റസ്റ്ററന്റ് ഉടമ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. … Read more

വംശീയ വിരുദ്ധ പോരാട്ടങ്ങൾ തെരുവിൽ നിന്ന് അയർലണ്ട് പാർലമെന്റിലേക്ക്; കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനുള്ള ക്രാന്തിയുടെ ശ്രമം ഫലം കാണുന്നു

കുടിയേറ്റക്കാർക്ക് എതിരെ അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടം തെരുവിൽ നിന്ന് പാർലമെന്റിലേക്ക്. “വംശീയ വെറുപ്പ് പരത്തുക എന്ന ലക്ഷ്യത്തോടുകൂടി തീവ്ര വലതുപക്ഷം നടത്തുന്ന നുണ പ്രചരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വിജയിക്കില്ല.” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കുടിയേറ്റ സമൂഹത്തിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഐറിഷ് സമൂഹത്തിന്റെ പിന്തുണയോടെ ക്രാന്തി അയർലണ്ട് പാർലമെന്റിൽ നടത്തിയ പ്രകടനത്തിനുശേഷം അയർലണ്ടിലെ വിവിധ പാർട്ടികളിലെ ടിഡിമാരുമായി ബന്ധപ്പെട്ട് കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനുള്ള ശ്രമം ഫലം കാണുന്നു. … Read more

അയർലണ്ടിൽ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ മൂന്നിൽ ഒന്നും വംശവിരോധം കാരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നില്‍ ഒന്നിലധികം വിദ്വേഷകുറ്റകൃത്യങ്ങള്‍ക്കും കാരണം വംശീയമായ വിരോധമാണെന്ന് കണ്ടെത്തല്‍. 2021-ന് ശേഷം രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 24% വര്‍ദ്ധിച്ചതായും ഔദ്യോഗിക കണക്കുകള്‍ ആധാരമാക്കി The Journal തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 676 വിദ്വേഷകുറ്റകൃത്യങ്ങളാണ്. ഇതില്‍ 264 എണ്ണം അതായത് 39% വിദ്വേഷത്തിനും കാരണം ഇരയുടെ വംശവുമായി ബന്ധപ്പെട്ടതാണെന്ന് ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്. 2021-ല്‍ 483 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ … Read more

ഡബ്ലിനിൽ വംശവെറിക്ക് എതിരെ വൈവിദ്ധ്യങ്ങളുടെ കാർണിവൽ ഈ മാസം 27-ന്

ഡബ്ലിനില്‍ വംശവെറിക്കെതിരായി വൈവിദ്ധ്യങ്ങളെ ആഘോഷിക്കുന്ന കാര്‍ണിവല്‍ ഈ മാസം നടത്തപ്പെടും. United Against Racism and LeChéile ആണ് സെപ്റ്റംബര്‍ 27-ന് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ണിവലിന്റെ ഭാഗമായി Garden of Remembrance എത്തുന്ന ആളുകള്‍, Custom House-ലേയ്ക്ക് മാര്‍ച്ച് ചെയ്ത് നീങ്ങും. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു കാര്‍ണിവല്‍ നടത്താന്‍ തയ്യാറായതെന്ന് സംഘാടകര്‍ അറിയിച്ചു. The National Women’s Council, Irish Congress of Trade Unions എന്നിവരും കാര്‍ണിവലിന് പിന്തുണ … Read more