അയർലണ്ടിൽ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകുന്നു; മഴയ്‌ക്കൊപ്പം മൈനസ് 2 ഡിഗ്രി വരെ താപനില കുറയും

ഒരാഴ്ചയോളം നീണ്ട മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് (തിങ്കള്‍) ആകാശം മേഘാവൃതമായിരിക്കുകയും, ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് വൈകുന്നേരത്തോടെ മഴ ശക്തമാകും. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ Ulster, Connachy, north Leinster എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ചൊവ്വാഴ്ച മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും, പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വൈകുന്നേരത്തോടെ മാനം തെളിയും. പകല്‍ 3 … Read more