മാർത്തോമാ സഭയുടെ UK-Europe-Africa ഭദ്രാസനാധിപന്റെ പ്രഥമ അയർലണ്ട് സന്ദർശനവും ആദ്യകുർബാന ശുശ്രുഷയും മാർച്ച്‌ 17-ന്

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ UK-Europe-Africa ഭദ്രസനാധിപൻ Rt. Rev. Pd Dr. Joseph Mar Ivanios തിരുമേനിയുടെ Ireland Mar Thoma congregation, Dublin South സന്ദർശനവും ആദ്യ കുർബാന ശുശ്രുഷയും ഈ മാസം 17-ന് St. Patrick ഡേ (തിങ്കൾ) രാവിലെ 9:30 മുതൽ Nazarene Community Church, Greystones-ൽ വെച്ച് നടത്തപ്പെടുന്നു. തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകളിൽ വികാരിയായ Rev.Stanley Mathew John, Rev. Varghese Koshy (Dublin Nazareth MTC … Read more

വിശ്വാസം ആഘോഷമാക്കിയ ബെൽഫാസ്റ്റ് ബൈബിൾ കലോത്സവം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ സീറോ മലബാർ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകൽപ്പൂരമായ ബൈബിൾ ഫെസ്റ്റ് മാർച്ച് 8-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളജിൽ വച്ചു നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് അയർലണ്ട് സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര തിരിതെളിച്ച് തുടക്കം കുറിച്ചു. ഉൽഘാടന ചടങ്ങിൽ ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാദർ ജെയിൻ മന്നത്തുകാരൻ, ഫാ.അനീഷ് മാത്യു വഞ്ചിപ്പാറയിൽ , ഫാ.ജോഷി പാറോക്കാരൻ, ഫാ. സജി ഡോമിനിക് പൊന്മിനിശേരി, … Read more

ലിമെറിക്ക് മാർത്തോമാ കോൺഗ്രിഗേഷന്റെ വിശുദ്ധ കുർബാനയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK – Europe ഭദ്രാസനാധ്യക്ഷൻ ഡോ. ജോസഫ് മാർ ഇവാനിയോസ് Episcopa കാർമികത്വം വഹിക്കുന്നു

ലിമെറിക്ക്: ലിമെറിക്ക് മാർത്തോമാ കോൺഗ്രിഗേഷന്റെ 2025 മാർച്ച് 17-ആം തീയതി തിങ്കളാഴ്ച വൈകുന്നേരം ക്രമീകരിച്ച വിശുദ്ധ കുർബാനയിലും, ആദ്യകുർബാന ശുശ്രൂഷയിലും മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK – Europe ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ഇവാനിയോസ് Episcopa കാർമികത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: വികാരി- റെവ. Varughese Koshy സെക്രട്ടറി- ബൈജു ഫിലിപ്പ് ഡേവിഡ് 089401110

മാർച്ച്‌ മാസത്തിലെ മലയാളം കുർബാന 16-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

മാർച്ച്‌ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ മാർച്ച്‌ 16 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628

ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന AFCM ‘അഭിഷേകാഗ്നി’ ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ

അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തിൽ ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി’ മെയ്‌ 31, ജൂൺ 1, 2 തീയതികളിൽ [ശനി, ഞായർ, തിങ്കൾ(Bank Holiday)] ദിവസങ്ങളിൽ നടത്തപ്പെടുന്നു. കൗണ്ടി Louth-ലെ Termonfeckin-ലുള്ള St. Fechin’s GAA ഹാളിൽ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ സ്ഥാപിച്ച Preachers of Divine Mercy … Read more

വെക്സ്ഫോർഡിൽ ആദ്യമായി മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ഹോളി കുർബാന നവംബർ 23-ന്

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലണ്ടിലെ വെക്സ്ഫോർഡിൽ ആദ്യമായി വിശുദ്ധ കുർബാന നടത്തപെടുന്നു. ഈ ശനിയാഴ്ച നവംബർ 23-ന്, രാവിലെ 9:00-ന് വെക്സ്ഫോർഡ് ബാൻഡ്ടൗൺ കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നു. വെക്സ്ഫോർഡിലെ വിശ്വാസികൾക്കായി വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തുന്ന ഈ കുർബാനയുടെപ്രധാന കാർമികൻ വികാരി ഫാ. അനു ജോർജ് അച്ചനാണ്. ഈ മേഖലയിലെ മലങ്കര സുറിയാനി ക്രിസ്തീയ സമുദായത്തിന് ഒരു സുപ്രധാന ഘട്ടം … Read more

നവംബർ മാസത്തിലെ മലയാളം കുർബാന 17-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

നവംബർ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ നവംബർ 17 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

Drogheda Prayer Centre,Ireland ചർച്ചിന്റെ “റിവൈവൽ നൈറ്റ്” നവംബർ 9-ന്

Drogheda : Drogheda Prayer Centre,Ireland ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 9-ന് വൈകിട്ട് 4 മുതൽ 7 വരെ “റിവൈവൽ നൈറ്റ്” Drogheda Prayer Centre ചർച്ചിൽ വച്ചു നടക്കുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ് ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. DPC Choir ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: Pr Samuel Phillip(DPC Pastor) +353 89 214 1881 Br. Godly Joseph (Church Secretary) +353 89 452 5442

അയർലണ്ടിലെ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22, 23 തീയതികളിൽ

ടിപ്പററി: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഒരു ദേവാലയം കൂടി. അയർലണ്ടിലെ ടിപ്പററി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലണ്ടിലെ ആദ്യ ദേവാലയമാണിത്. 2024 നവംബർ 22, 23 തീയതികളിലായി നിരണം ഭദ്രാസനാധിപനും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെയും, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെയും മുഖ്യകാർമ്മികത്യത്തിൽ ടിപ്പററി സെന്റ് കുറിയാക്കോസ് … Read more

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ നേതൃത്വത്തിലുള്ള വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ ചർച്ച് ഓഫ് അയർലണ്ട് സെന്റ് ജെയിംസ് & സെന്റ് കാതറൈൻസ് ദൈവാലയത്തിൽ നടത്തപ്പെടുന്നു.  വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവെൻഷൻ യോഗങ്ങൾക്ക് ഡബ്ലിൻ സി. എസ്. ഐ. ഇടവക വികാരി റവ. ജെനൂ ജോൺ അധ്യക്ഷത വഹിക്കും. മാർത്തോമാ സഭയുടെ ഡബ്ലിൻ സൗത്ത്, ബെൽഫാസ്റ്റ്, കോർക്ക് എന്നീ ഇടവകകളുടെ വികാരി റവ. സ്റ്റാൻലി മാത്യു ജോൺ … Read more