ഷാനൺ എയർപോർട്ടിൽ അതിക്രമിച്ച് കയറി വിമാനത്തിന് നേരെ പെയിന്റ് എറിഞ്ഞു; 3 പേർ അറസ്റ്റിൽ, ഒരു ഗാർഡയ്ക്ക് പരിക്ക്
Shannon Airport-ൽ സുരക്ഷാ വീഴ്ച്ച. സുരക്ഷ ഭേദിച്ച് വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് പ്രവേശിക്കുകയും, ഒരു വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. സംഭവത്തിൽ ഒരു ഗാർഡയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 4.30-ഓടെ ആണ് സംഭവം. ഇതിന് തൊട്ടു മുമ്പായി ഒരു വിമാനം ലാൻഡ് ചെയ്തിരുന്നു. സുരക്ഷ ലംഘിച്ചതായി കണ്ടെത്തിയതോടെ ലാൻഡ് ചെയ്യാനിരുന്ന മൂന്ന് വിമാനങ്ങൾ തടയുകയും ചെയ്തു. സുരക്ഷ ഭേദിച്ച് എയർപോർട്ടിന്റെ എയർസൈഡിൽ കടന്ന മൂന്ന് സ്ത്രീകൾ … Read more