പലസ്തീനികളെ കൊല്ലാനായി പുറപ്പെടുന്ന യുഎസ് വിമാനങ്ങൾ അയർലണ്ടിൽ ലാൻഡ് ചെയ്യുന്നു; ഷാനൺ എയർപോർട്ടിൽ ഇന്ന് ജാഗ്രതാ കൂട്ടായ്മ

The Peace and Neutrality Alliance, Shannonwatch എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് (നവംബര്‍ 12) ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇസ്രായേലിന് ആയുധസഹായവുമായി പോകുന്ന യുഎസ് യുദ്ധവിമാനങ്ങള്‍ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് ലാന്‍ഡ് ചെയ്യുന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പലസ്തീനുമായുള്ള യുദ്ധത്തില്‍ നിരപരാധികളെ കൊല്ലാനായി പുറപ്പെടുന്ന യുഎസ് വിമാനങ്ങളെ സഹായിക്കുന്ന അയര്‍ലണ്ടിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടിയായ Sinn Fein-ന്റെ പിന്തുണയോടെയാണ് പരിപാടി നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3 മണി … Read more

ഷാനൻ, കോർക്ക് എയർപോർട്ടുകളിൽ നിന്നും പാരിസിലേയ്ക്ക് നേരിട്ട് സർവീസ് പ്രഖ്യാപിച്ച് എയർ ലിംഗസ്

ഷാനണ്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ലിംഗസ് (Aer Lingus). ഇതോടെ 12 വര്‍ഷത്തിന് ശേഷം ഷാനണില്‍ നിന്നും പാരിസിലേയ്ക്ക് സര്‍വീസ് പുനരാരംഭിച്ചിരിക്കുകയാണ്. അതേസമയം കോര്‍ക്കില്‍ നിന്നുള്ള സര്‍വീസ് താല്‍ക്കാലികമായിരിക്കുമെന്ന് എയര്‍ ലിംഗസ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍ നടന്നുവരുന്ന റഗ്ബി വേള്‍ഡ് കപ്പ് കൂടി മുന്നില്‍ക്കണ്ടാണ് എയര്‍ ലിംഗസിന്റെ നീക്കം. ഇന്ന് (ശനിയാഴ്ച) അര്‍ദ്ധരാത്രി നടക്കുന്ന അയര്‍ലണ്ട്- സൗത്ത് ആഫ്രിക്ക റഗ്ബി മത്സരം കാണാനായി നിരവധി പേര്‍ എയര്‍ ലിംഗസ് വിമാനം … Read more

ഷാനൺ എയർപോർട്ടിൽ നിന്നും പാരിസിലേയ്ക്ക് പുതിയ വിമാന സർവീസുമായി Aer Lingus

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലേയ്ക്ക് പുതിയ വിമാന സര്‍വീസുമായി Aer Lingus. പാരിസിലെ Charles de Gaulle എയര്‍പോര്‍ട്ടിലേയ്ക്ക് ആഴ്ചയില്‍ രണ്ട് തവണയാകും സര്‍വീസ്. സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന സര്‍വീസ് 2024 ജനുവരി 7 വരെ നീളുമെന്ന് അധികൃതര്‍ അറിയിച്ചു. ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് മാര്‍ച്ച് 14-ന് പുനരാരംഭിക്കുന്ന സര്‍വീസ്, ഒക്ടോബര്‍ 29 വരെ നീളും. 184 സീറ്റുകളുള്ള Airbus A321neoLR വിമാനമാണ് പാരിസിലേയ്ക്ക് പറക്കുക. യാത്രക്കാര്‍ക്ക് കിടന്ന് യാത്ര ചെയ്യാവുന്ന തരത്തിലാണ് വിമാനത്തിലെ … Read more

ഷാനൺ എയർപോർട്ടിൽ നിന്നും ചിക്കാഗോയിലേയ്ക്ക് പുതിയ വിമാന സർവീസ്

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും യുഎസിലെ ചിക്കാഗോയിലേയ്ക്ക് പുതിയ വിമാന സര്‍വീസ്. ഇവിടെ നിന്നുള്ള യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന്റെ ടേക്ക് ഓഫ് വെള്ളിയാഴ്ച നടന്നു. രാവിലെ 9.30-നായിരുന്നു ബോയിങ് 757-200 വിമാനം യാത്രക്കാരുമായി പറന്നുയര്‍ന്നത്. ചിക്കാഗോയിലെ O’Hare International Airport.-ലേയ്ക്കാണ് ദിവസേന ഈ സീസണില്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുക. യുഎസിലെ New York, Boston, Newark എന്നിവിടങ്ങളിലേയ്ക്ക് നേരത്തെ തന്നെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദിവസേന സര്‍വീസുകളുണ്ട്. ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമാനമായി യുഎസിലേയ്ക്ക് പ്രീ-ക്ലിയറന്‍സ് സൗകര്യം ഷാനണ്‍ … Read more

എൻജിൻ തകരാർ; ഷാനൺ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി United Airlines വിമാനം; രണ്ടാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണ

എഞ്ചിന്‍ തകരാര്‍ കാരണം ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ജെറ്റ് വിമാനം.യുഎസില്‍ നിന്നും സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് പോകുകയായിരുന്ന United Airlines വിമാനമാണ് വ്യാഴാഴ്ച രാവിലെ എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. രാവിലെ 5 മണിയോടെ കോര്‍ക്കിന് മുകളിലൂടെ സഞ്ചരിക്കവേ Boeing 767-300 മോഡല്‍ ജെറ്റ് വിമാനത്തിന്റെ ഇടത് എഞ്ചിന്‍ ഓഫായി. ഈ സമയം 116 യാത്രക്കാരും, 9 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അയിന്തര ലാന്‍ഡിങ്ങിന് അനുമതി … Read more

Shannon Airport-ൽ നിന്നും യുഎസ് നഗരങ്ങളിലേയ്ക്ക് സർവീസുകൾ പുനഃരാരംഭിക്കാൻ എയർ ലിംഗസ്

Shannon Airport-ല്‍ നിന്നും യുഎസിലെ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ലിംഗസ്. കോവിഡ് കാരണം നിര്‍ത്തിവച്ച സര്‍വീസുകള്‍ അടുത്ത വര്‍ഷത്തോടെ വീണ്ടും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം യു.കെയിലെ Heathrow എയര്‍പോര്‍ട്ടിലേയ്ക്കുള്ള നിലവിലെ സര്‍വീസ് മാറ്റമില്ലാതെ തുടരുമെന്നും എയര്‍ ലിംഗസ് വ്യക്തമാക്കി. അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് Shannon എയര്‍പോര്‍ട്ടിനെയാണ്. അതിനാല്‍ത്തന്നെ പുതിയ പ്രഖ്യാപനം ഈ മേഖലയിലുള്ളവര്‍ക്ക് വലിയ ആശ്വാസമാകും. പ്രദേശത്ത് ടൂറിസം, ബിസിനസ് എന്നിവ മെച്ചപ്പെടാനും, വലിയ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാനും … Read more