അയോവിന്‍ കൊടുങ്കാറ്റ് ന്‍റെ ആഘാതത്തിന് ശേഷം രാജ്യത്ത് രക്തദാനത്തിനുള്ള അടിയന്തര ആഹ്വാനം

അയോവിന്‍ കൊടുങ്കാറ്റ്  ന്‍റെ ആക്രമണത്തിനു ശേഷം, അയർലൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് (IBTS) രക്തദാനത്തിനായി അടിയന്തര ആഹ്വാനം പുറപ്പെടുവിച്ചു. അയര്‍ലന്‍ഡില്‍ മിക്ക രക്തഗ്രൂപ്പുകളുടെയും നിലവിലെ സംഭരണം മൂന്നു ദിവസത്തിനുള്ളിൽ തീരുമെന്നും. ഇതിനെ തുടർന്ന് ബ്ലഡ്‌ ബാങ്കിലെ ക്ഷാമം പരിഹരിക്കാന്‍, രക്തധാനത്തിനായി കൂടുതല്‍ പൊതു പിന്തുണ ആവശ്യമാണെന്നും അയർലൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് (IBTS) വ്യക്തമാക്കി. അയോവിൻ കൊടുങ്കാറ്റ് ഉള്‍പ്പടെ അടുത്തിടെ ഉണ്ടായ കാലാവസ്ഥാ പ്രതിസന്ധികൾ, കൂടാതെ ഉയർന്ന ശ്വാസകോശ രോഗബാധയും രക്തശേഖരണത്തെ ഗുരുതരമായി ബാധിച്ചു. ഇതുമൂലം രാജ്യത്തെ … Read more

സ്റ്റോം അയോവിൻ: ഐറിഷ് ദ്വീപിൽ വ്യാപക നാശം, വൈദ്യുതിയും വെള്ളവുമില്ലാതെ ആയിരങ്ങള്‍

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആഞ്ഞടിച്ച അയോവിൻ കൊടുങ്കാറ്റ് ഐറിഷ് ദ്വീപിൽ വ്യാപക നാശം വിതച്ചു. 183 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ് ആയിരക്കണക്കിന് വീടുകളുടെയും സ്ഥാപനങ്ങളുടെയും നാശനഷ്ടത്തിന് ഇടവരുത്തി. ഡോനെഗാളിലെ റഫോയിൽ കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു. അയോവിൻ കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ മുഴുവൻ കനത്ത നാശം വിതച്ചതോടെ ഏകദേശം ഒരു ദശലക്ഷം വീടുകളും ബിസിനസുകളും വൈദ്യുതിയില്ലാതായി. വെള്ളിയാഴ്ച രാത്രിവരെ 5,40,000 വീടുകളിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെടാത്ത അവസ്ഥയിലായിരുന്നു. നോർത്തേൺ അയർലണ്ടില്‍ 2,80,000 വീടുകളിൽ ആണ് വൈദ്യുതി … Read more

സ്റ്റോം Éowyn: 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായി

സ്റ്റോം Éowyn  മൂലം ഏകദേശം 150,000 പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നഷ്ടമായതായി Uisce Éireann അറിയിച്ചു. പ്ലാന്റുകളിൽ ലഭ്യമായ സ്റ്റോറേജ് ഉപയോഗിച്ച് കുറച്ചു മണിക്കൂറുകൾക്കെങ്കിലും വെള്ളം വിതരണം ചെയ്യാനാകുമെങ്കിലും, പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കാൻ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 183 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച കാറ്റ് അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി രാജ്യമൊട്ടാകെ  റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു Uisce Éireannന്‍റെ ഓപ്പറേഷൻ ഹെഡ് മാർഗരറ്റ് … Read more

റെക്കോര്‍ഡ്‌ വേഗത്തില്‍ ആഞ്ഞടിച്ച് സ്റ്റോം Éowyn ; 25 കൌണ്ടികളില്‍ റെഡ് അലർട്ട്, 560,000 വീടുകൾക്ക് വൈദ്യുതി മുടങ്ങി, 100-ലധികം വിമാനങ്ങൾ റദ്ദാക്കി

രാജ്യത്ത് റെക്കോര്‍ഡ്‌ വേഗത്തില്‍ സ്റ്റോം Éowyn ആഞ്ഞടിച്ചു, അതിശക്തമായ കാറ്റും മഴയും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 183 കിലോമീറ്റർ വേഗതയോടെ വീശിയതോടെ വൈദ്യുതി വിതരണവും വ്യാപകമായി മുടങ്ങി. ESB നെറ്റ്‌വര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം, നിലവിൽ 5,60,000-ലധികം വീടുകൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി ലഭ്യമല്ല. ഇതുവരെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കു വ്യാപകമായ, വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ESB ഒരു പ്രസ്താവനയിൽ അറിയിച്ചു. സ്റ്റോം Éowyn രാജ്യത്ത് വ്യാപകമാകുന്നതിനാല്‍ കൂടുതൽ വൈദ്യുതി മുടക്കങ്ങൾ ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നതായും … Read more