അപ്രതീക്ഷിത സമരം; ലിമറിക്കിൽ സർക്കാർ ബസുകൾ സർവീസ് നിർത്തി

ലിമറിക്കില്‍ Bus Eireann ഡ്രൈവര്‍മാരുടെ അനൗദ്യോഗിക സമരം കാരണം സര്‍വീസുകൾ മുടങ്ങി. അധികജോലിക്കാരായി എത്തിയ ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതോടെയാണ് ഇന്ന് രാവിലെ മുതൽ (ഒക്ടോബര്‍ 2) സര്‍വീസുകള്‍ മുടങ്ങിയത്. ഐറിഷ് സര്‍ക്കാരിന് കീഴിലുള്ള ഒദ്യോഗിക ബസ് സര്‍വീസ് കമ്പനിയാണ് Bus Eireann. അവധിദിനങ്ങള്‍, അസുഖങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയാല്‍ സ്ഥിരം ഡ്രൈവര്‍മാര്‍ ലീവ് എടുക്കുമ്പോള്‍ പകരമായി ബസ് ഓടിക്കാന്‍ കമ്പനി 360 അധിക ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ജോലി സമയം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സമരത്തിലേയ്ക്ക് നയിക്കുകയായിരുന്നു. … Read more

അയർലണ്ടിലെ 2,000 അഗ്നിശമനസേനാ കരാർ ജോലിക്കാർ സമരത്തിൽ

ജോലിസമയം, ശമ്പളം എന്നിവയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ 2,000-ഓളം അഗ്നിശമനസേനാ കരാർ ജോലിക്കാര്‍ സമരത്തില്‍. ഇന്ന് (ചൊവ്വാഴ്ച) ആരംഭിച്ച സമരത്തില്‍, ട്രെയിനിങ് ഡ്രില്ലുകളില്‍ പങ്കെടുക്കേണ്ടതില്ലെന്നും, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സേനാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ജൂണ്‍ 20-ഓടെ സമരം ശക്തമാക്കാനും, ഈ ദിവസം എല്ലാ തരത്തിലുമുള്ള പണിമുടക്ക് നടത്താനുമാണ് അംഗങ്ങളുടെ തീരുമാനം. അഗ്നിശമന സേനയില്‍ ശരിയായി റിക്രൂട്ട്‌മെന്റ് നടത്തുന്നതിലും, സേനാംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും അധികൃതര്‍ പരാജയപ്പെട്ടതായി തൊഴിലാളി സംഘടനയായ Siptu പറഞ്ഞു. അഗ്നിരക്ഷാ മേഖല … Read more

ചർച്ച വിജയം; സമരം അവസാനിപ്പിച്ചതായി UHL നഴ്‌സുമാർ

University Hospital Limerick (UHL)-ല്‍ ഐസിയു നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് Irish Nurses and Midwives Organisation (INMO)-ന് കീഴിലുള്ള UHL നഴ്‌സുമാര്‍ മെയ് 12 മുതല്‍ വര്‍ക്ക്-ടു-റൂള്‍ രീതിയില്‍ സമരം ആരംഭിച്ചത്. നിലവിലെ നഴ്‌സുമാരുടെ എണ്ണം 22% കുറവാണെന്നും, ഇത് നഴ്‌സുമാര്‍ക്കും രോഗികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും INMO വ്യക്തമാക്കിയിരുന്നു. അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടും പരിഹാരനടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരപരിപാടികളിലേയ്ക്ക് നഴ്‌സുമാര്‍ നീങ്ങിയത്. UHL മാനേജ്‌മെന്റുമായി INMO പ്രതിനിധികള്‍ നടത്തിയ … Read more

ആവശ്യത്തിന് ജീവനക്കാർ ഇല്ല; UHL നഴ്‌സുമാർ ഇന്നുമുതൽ സമരത്തിൽ

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് University Hospital Limerick-ലെ നഴ്‌സുമാര്‍ ഇന്നുമുതല്‍ സമരത്തില്‍. Work-to-rule രീതിയില്‍ ഇന്ന് രാവിലെ മുതലാണ് Irish Nurses and Midwives Organisation (INMO)-ലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ആവശ്യമായതിലും 22% ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളതെന്ന് INMO ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലും ICU-വിലെ എല്ലാ ബെഡ്ഡുകളിലേയ്ക്കും രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരിക്കുകയാണ്. വൈകാതെ തന്നെ ഐസിയുവില്‍ ഒരു രോഗിക്ക് ഒരു നഴ്‌സ് എന്നത് നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും INMO പറയുന്നു. … Read more

അയർലണ്ടിൽ ലാബ് ജീവനക്കാർ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു; തീരുമാനം ലേബർ കോടതിയുടെ ഇടപെടലിൽ

അയര്‍ലണ്ടിലെ ലാബ് ജീവനക്കാര്‍ ഇന്ന് നടത്താനിരുന്ന സമരം പിന്‍വലിച്ചു. രണ്ട് ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച സമരം ചൊവ്വാഴ്ച നടന്നെങ്കിലും, ലേബര്‍ കോടതി ഇടപെട്ട് ചര്‍ച്ചയ്ക്ക് വിളിച്ചതോടെ ബുധനാഴ്ചത്തെ സമരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അപ്പോയിന്റ്‌മെന്റുകള്‍, ടെസ്റ്റുകള്‍, സ്‌കാനിങ്ങുകള്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചിരുന്നു. ലേബര്‍ കോടതി പ്രശ്‌നത്തില്‍ ഇടപെട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതോടെ Medical Laboratory Scientists Association (MLSA) സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. HSE-യും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചു. രാജ്യത്ത് ആവശ്യത്തിന് ലബോറട്ടറി ജീവനക്കാരെ നിയമിക്കുക, മെച്ചപ്പെട്ട ശമ്പളം … Read more

അയർലണ്ടിൽ ഇന്നും നാളെയും മെഡിക്കൽ സയന്റിസ്റ് സമരം; ലബോറട്ടറി ടെസ്റ്റുകൾ നടക്കില്ല

അയര്‍ലണ്ടില്‍ മെഡിക്കല്‍ സയന്റിസ്റ്റുകള്‍ നടത്തുന്ന സമരം കാരണം ഇന്നും നാളെയുമായി 30,000-ഓളം അപ്പോയിന്റ്‌മെന്റുകളും, ടെസ്റ്റുകളും ക്യാന്‍സലാകും. ഏറെക്കാലത്തെ ആവശ്യമായ ശമ്പളവ്യവസ്ഥയിലെ പരിഷ്‌കരണം, ജോലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. കഴിഞ്ഞ ബുധനാഴ്ചയും ഇതേ കാര്യങ്ങളുന്നയിച്ച് സമരം നടന്നിരുന്നു. കഴിഞ്ഞയാഴ്ചത്തെ സമരം ഫലം കാണാഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും സമരം ചെയ്യുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് Medical Laboratory Scientists Association (MLSA) പറയുന്നു. കുറഞ്ഞ ശമ്പളം കാരണം മേഖലയില്‍ കൃത്യമായ ജോലിനിയമനം നടക്കുന്നില്ലെന്നും, പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും MLSA … Read more