അയർലണ്ടിൽ ടാക്സി സമരം താൽക്കാലത്തേയ്ക്ക് ഇല്ല; സർക്കാരുമായി ഈയാഴ്ച ചർച്ച
അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍ അടുത്തയാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരം നിര്‍ത്തിവച്ചു. ഊബര്‍ കൊണ്ടുവന്ന ഫിക്‌സഡ് ചാര്‍ജ്ജ് സംവിധാനത്തിനെതിരെയും, ടാക്‌സി മേഖല അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഡിസംബര്‍ 8 മുതല്‍ 13 വരെ ആറ് ദിവസത്തെ പ്രതിഷേധസമരങ്ങളാണ് Taxi Drivers Union അയര്‍ലണ്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈയാഴ്ച സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ സമരവും മറ്റ് പ്രതിഷേധങ്ങളും നിര്‍ത്തിവയ്ക്കുന്നതായി സംഘടന അറിയിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും സംഘടന വക്താവ് … Read more





