കോർക്കിൽ കഴിഞ്ഞ വർഷം അനുവദിച്ച ടാക്സി ലൈസൻസ് വെറും 123; ലെയ്ട്രിമിൽ ഒന്നും!

അയര്‍ലണ്ടില്‍ ടാക്‌സി ദൗര്‍ലഭ്യത ചര്‍ച്ചയാകുന്നതിനിടെ കഴിഞ്ഞ വര്‍ഷം അനുവദിച്ച ടാക്‌സി ലൈസന്‍സുകള്‍ 2,000-ഓളമെന്ന് റിപ്പോര്‍ട്ട്. 2022-നെ അപേക്ഷിച്ച് 72% വര്‍ദ്ധനയാണ് ഇതെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ടാക്‌സി സേവനം ആവശ്യപ്പെടുന്ന പകുതി പേര്‍ക്കും അത് ലഭിക്കാതെ പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടാക്‌സി ആയി ഓടാന്‍ നല്‍കുന്ന Small Passenger Servive Vehicle (SPSV) ലൈസന്‍സ് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,999 പേര്‍ക്കാണെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി റിപ്പോര്‍ട്ട് പറയുന്നു. 2022-ല്‍ ഇത് 1,159 ആയിരുന്നു. കഴിഞ്ഞ വര്‍ഷം … Read more

അയർലണ്ടിൽ ടാക്സി ദൗർലഭ്യത രൂക്ഷം; വിളിക്കുന്ന ട്രിപ്പുകൾ പകുതിയും ക്യാൻസൽ ആകുന്ന ദുരവസ്ഥ

അയര്‍ലണ്ടില്‍ ടാക്‌സികളുടെ ദൗര്‍ലഭ്യം രൂക്ഷമാകുന്നു. ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനില്‍ ടാക്‌സികള്‍ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള സമയങ്ങളില്‍ (വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ) യാത്രക്കാര്‍ ആവശ്യപ്പെടുന്ന ട്രിപ്പുകളില്‍ 43 ശതമാനവും ക്യാന്‍സലായി പോകുകയാണ്. ടാക്‌സികള്‍ക്ക് ഏറെയൊന്നും ആവശ്യക്കാരില്ലാത്ത തിങ്കളാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച ഉച്ച വരെയുള്ള സമയങ്ങളിലാകട്ടെ ട്രിപ്പുകളില്‍ 16 ശതമാനവും ക്യാന്‍സലാകുന്നു. കോര്‍ക്കിലെ സ്ഥിതി ഇതിലും വഷളാണ്. അത്യാവശ്യ സമയങ്ങളില്‍ 56% ട്രിപ്പുകളാണ് ഇവിടെ ക്യാന്‍സലാകുന്നത്. മറ്റ് അവസരങ്ങളില്‍ 40 ശതമാനവും. രാജ്യത്തെ … Read more