അയർലണ്ടിൽ ടാക്സി ദൗർലഭ്യത രൂക്ഷം; വിളിക്കുന്ന ട്രിപ്പുകൾ പകുതിയും ക്യാൻസൽ ആകുന്ന ദുരവസ്ഥ

അയര്‍ലണ്ടില്‍ ടാക്‌സികളുടെ ദൗര്‍ലഭ്യം രൂക്ഷമാകുന്നു. ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനില്‍ ടാക്‌സികള്‍ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള സമയങ്ങളില്‍ (വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ) യാത്രക്കാര്‍ ആവശ്യപ്പെടുന്ന ട്രിപ്പുകളില്‍ 43 ശതമാനവും ക്യാന്‍സലായി പോകുകയാണ്. ടാക്‌സികള്‍ക്ക് ഏറെയൊന്നും ആവശ്യക്കാരില്ലാത്ത തിങ്കളാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച ഉച്ച വരെയുള്ള സമയങ്ങളിലാകട്ടെ ട്രിപ്പുകളില്‍ 16 ശതമാനവും ക്യാന്‍സലാകുന്നു. കോര്‍ക്കിലെ സ്ഥിതി ഇതിലും വഷളാണ്. അത്യാവശ്യ സമയങ്ങളില്‍ 56% ട്രിപ്പുകളാണ് ഇവിടെ ക്യാന്‍സലാകുന്നത്. മറ്റ് അവസരങ്ങളില്‍ 40 ശതമാനവും. രാജ്യത്തെ … Read more

അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും

അയര്‍ലണ്ടിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ നിരക്ക് ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (NTA). അതേസമയം ഡബ്ലിനില്‍ ഉടനീളം 2 യൂറോയ്ക്ക് യാത്ര ചെയ്യാവുന്ന TFI- 90 minute പദ്ധതി അതുപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാവന്‍- ഡബ്ലിന്‍ ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 21% ആണ് വര്‍ദ്ധിക്കുക. ഇതോടെ ടിക്കറ്റ് വില 9.45 യൂറോയില്‍ നിന്നും 11.40 യൂറോ ആയി ഉയരും. Ratoath-Ashbourne ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിച്ച് 1.54 യൂറോയില്‍ … Read more

ഡബ്ലിൻ മെട്രോ ലിങ്ക് പദ്ധതി 2034-ലും പൂർത്തിയേക്കില്ല; ചെലവ് ഭീമമായ 21.5 ബില്യൺ!

ഡബ്ലിന്‍ മെട്രോലിങ്ക് പദ്ധതി പൂര്‍ത്തിയാകുന്നത് അനിശ്ചിതത്വത്തില്‍. 2034-ഓടെ പണി പൂര്‍ത്തിയാകുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും, പദ്ധതിക്കായി ചെലവാകുന്നത് ഭീമന്‍ തുകയാണെന്നും, സമയത്ത് പൂര്‍ത്തിയായേക്കുമെന്ന് കരുതുന്നില്ലെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. 21.5 ബില്യണ്‍ യൂറോയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് 300 മില്യണ്‍ യൂറോ ഇപ്പോള്‍ തന്നെ ചെലവാക്കിക്കഴിഞ്ഞു. പക്ഷേ ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. അതേസമയം മെട്രോലിങ്ക് പദ്ധതിയുടെ ആകെ ചെലവ് 9.5 ബില്യണ്‍ യൂറോയില്‍ കൂടരുതെന്ന് Public Accounts Committee (PAC) നേരത്തെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന … Read more

അയർലണ്ടിൽ ടാക്സി ചാർജ് വർദ്ധിപ്പിക്കാൻ നീക്കം; എല്ലാ ടാക്സികളിലും കാർഡ് പേയ്മെന്റ് നിർബന്ധമാക്കും

ഇനിമുതല്‍ അയര്‍ലണ്ടിലെ എല്ലാ ടാക്‌സി വാഹനങ്ങളിലും കാര്‍ഡ് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി National Transport Authority (NTA). NTA തിങ്കളാഴ്ച പ്രസിദ്ധീകരിച്ച National Maximum Taxi Fare Review Report 2022-ലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍ എന്നിങ്ങനെ മിക്കയിടങ്ങളിലും ക്യാഷ്‌ലെസ് പേയ്‌മെന്റ് ഉണ്ടെന്നതിനാല്‍, ഇതേ സംവിധാനം ടാക്‌സികളിലും നിര്‍ബന്ധമാക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. National Maximum Taxi Fare 4.5% വര്‍ദ്ധിപ്പിക്കാമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ഒരു ടാക്‌സി ഓടിക്കാനുള്ള ചെലവ് … Read more

അയർലണ്ടിൽ ടാക്‌സികളും ഡ്രൈവർമാരും കുറയുന്നതായി റിപ്പോർട്ട്; ആളുകൾ നടന്നു പോകേണ്ട കാലം വരുമോ?

അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കുറവ് വന്നതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി കരുത്ത് പ്രാപിച്ചതോടെ 1,200-ലേറെ പേര്‍ ടാക്‌സി ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചതായാണ് National Transport Authority (NTA)പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. 2020-ലെ കണക്ക് പ്രകാരം രാജ്യത്ത് small public service vehicle (SPSV) ലൈസന്‍സ് ഉള്ളവരുടെ എണ്ണം 26,105 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5% കുറവാണിത്. 854 പേര്‍ക്ക് പുതുതായി ഗാര്‍ഡയില്‍ നിന്നും ലൈസന്‍സ് അനുവദിച്ചപ്പോള്‍ അതിലേറെ പേര്‍ … Read more