അയർലണ്ടിൽ ക്രിസ്മസ് സീസണോട് അനുബന്ധിച്ച് 1200 പേർക്ക് താൽക്കാലിക ജോലികൾ നൽകാൻ Tesco

അയര്‍ലണ്ടിലുടനീളം ക്രിസ്മസ് സീസണില്‍ 1,200 പേര്‍ക്ക് താല്‍ക്കാലിക ജോലികള്‍ നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco. രാജ്യത്തെ വിവിധ സ്റ്റോറുകളില്‍ ജോലി ഒഴിവ് സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കും. നിലവില്‍ 13,000-ലധികം പേര്‍ Tesco-യ്ക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫ്‌ളെക്‌സിബിള്‍ ആയ ജോലി സമയം ലഭിക്കുമെന്ന് Tesco Ireland വ്യക്തമാക്കി. വിവിധ ഷിഫ്റ്റുകളിലും ജോലി ചെയ്യാം.

അക്രമങ്ങൾ പെരുകി; ഡബ്ലിൻ സ്റ്റോറുകളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ബോഡി ക്യാമറകൾ നൽകി Tesco

ഡബ്ലിന്‍ നഗരത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ബോഡി ക്യാമറകള്‍ നല്‍കി സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍. ഡബ്ലിനിലെ പ്രധാനപ്പെട്ട സ്റ്റോറുകളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറകള്‍ നല്‍കിയിരിക്കുന്ന പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco ആണ്. രാജ്യത്ത് ഇത്തരത്തില്‍ നടപടിയെടുക്കുന്ന ആദ്യ സൂപ്പര്‍മാര്‍ക്കറ്റും Tesco ആണ്. കോര്‍ക്ക് സിറ്റിയിലെ ഒരു പ്രധാന ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ വര്‍ഷം തന്നെ Tesco സമാനമായ സംവിധാനം നടപ്പിലാക്കിയിരുന്നു. ഡബ്ലിനിലെ Thomas Street, Newmarket Square എന്നിവിടങ്ങളിലെ സ്റ്റോറുകളിലെല്ലാം Tesco തങ്ങളുടെ സെക്യൂരിറ്റി … Read more

അയർലണ്ടിൽ ടെസ്‌കോയ്ക്ക് എതിരെ നടപടി; ഉൽപ്പന്നങ്ങളുടെ വില കൃത്യമായി പ്രദർശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തൽ

ഉല്‍പ്പന്നങ്ങളുടെ വില പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്നതില്‍ രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ ടെസ്‌കോ വീഴ്ച വരുത്തിയതായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) കണ്ടെത്തല്‍. ടെസ്‌കോയുടെ ക്ലബ്ബ് കാര്‍ഡ് കൈവശമുള്ളവര്‍ക്കുള്ള ഓഫര്‍ വില രേഖപ്പെടുത്തിയ ലേബലുകളില്‍ യൂണിറ്റ് പ്രൈസ് കാണിച്ചില്ലെന്നാണ് CCPC കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ഉപഭോക്തൃസംരക്ഷണ നിയമം കമ്പനി തെറ്റിച്ചതായും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട നിയമപരമായ ചെലവുകള്‍ വഹിക്കാനും, ലിറ്റില്‍ ഫ്‌ളവര്‍ പെന്നി ഡൈനേഴ്‌സ് ചാരിറ്റിക്ക് 1,000 യൂറോ സംഭാവന നല്‍കാനും സൂപ്പര്‍മാര്‍ക്കറ്റിനോട് ജഡ്ജ് ആന്തണി ഹാല്‍പിന്‍ … Read more

കുപ്പിച്ചില്ലുകൾ പെട്ടിരിക്കാമെന്ന് സംശയം; ജനകീയ ഉൽപ്പന്നമായ Tesco Sandwich Pickle തിരികെ വിളിച്ച് കമ്പനി

ചില്ല് കഷ്ണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നമായ Tesco Sandwich Pickle-ന്റെ ഒരു ബാച്ച് തിരിച്ചെടുക്കുന്നതായി അറിയിച്ച് Tesco. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി. സാന്‍ഡ്‌വിച്ചുകള്‍, ചീസ്, മീറ്റ് എന്നിവയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കുന്ന ഈ ഉല്‍പ്പന്നം അയര്‍ലണ്ടിലെങ്ങും ജനകീയമാണ്. തീര്‍ത്തും പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. 3254 ബാച്ച് കോഡും, 11/09/2025 എക്‌സ്പയറി ഡേറ്റുമുള്ള Tesco Sandwich Pickle-ന്റെ 295 ഗ്രാം പാക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍ ഇവയില്‍ അബദ്ധത്തില്‍ … Read more