അയർലണ്ടിൽ ക്രിസ്മസ് സീസണോട് അനുബന്ധിച്ച് 1200 പേർക്ക് താൽക്കാലിക ജോലികൾ നൽകാൻ Tesco
അയര്‍ലണ്ടിലുടനീളം ക്രിസ്മസ് സീസണില്‍ 1,200 പേര്‍ക്ക് താല്‍ക്കാലിക ജോലികള്‍ നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco. രാജ്യത്തെ വിവിധ സ്റ്റോറുകളില്‍ ജോലി ഒഴിവ് സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കും. നിലവില്‍ 13,000-ലധികം പേര്‍ Tesco-യ്ക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫ്‌ളെക്‌സിബിള്‍ ആയ ജോലി സമയം ലഭിക്കുമെന്ന് Tesco Ireland വ്യക്തമാക്കി. വിവിധ ഷിഫ്റ്റുകളിലും ജോലി ചെയ്യാം.