യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിലേക്ക് കൈമാറുന്നു; ടിക്ടോക്കിന് 530 മില്യൺ യൂറോ പിഴയിട്ട അയർലണ്ട്

യൂറോപ്യന്‍ ഉയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചൈനയിലേയ്ക്ക് കൈമാറുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടിക്ടോക്കിന് വമ്പന്‍ പിഴയിട്ട് അയര്‍ലണ്ട്. രാജ്യത്തെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സിയായ Irish Data Protection Commission (DPC) ആണ് പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കിന് 530 മില്യണ്‍ യൂറോ പിഴയിട്ടത്. നീണ്ട അന്വേഷണത്തിന് ശേഷമാണ് ടിക്ടോക്ക് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതായി DPC കണ്ടെത്തിയിരിക്കുന്നത്. ആറ് മാസത്തിനകം പ്രവര്‍ത്തനം നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ക്കുള്ളിലാക്കണമെന്നും കമ്പനിക്ക് DPC നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അന്വേഷണം നടക്കുന്ന വേളയിലെല്ലാം യൂറോപ്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ … Read more

അയർലണ്ടിൽ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300 പേരെ പിരിച്ചുവിടുമെന്ന് അറിയിപ്പ്

അയര്‍ലണ്ടില്‍ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300-ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ആഗോളവ്യാപകമായി കമ്പനി നടത്തുന്ന പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്തെ ഗ്രാന്‍ഡ് കനാല്‍ ഓഫീസുകളിലായി 3,000-ഓളം പേര്‍ക്ക് ടിക്ടോക് ജോലി നല്‍കിയിട്ടുണ്ട്. ടിക്ടോക്കിലെ പ്രശ്‌നമുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ (harmful content) കൈകാര്യം ചെയ്യുന്ന trust and safety വിഭാഗത്തിലുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുകയെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക്ടോക് അയര്‍ലണ്ടിലെ വലിയൊരു വിഭാഗം പേരും ഉള്ളടക്കവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതേസമയം … Read more

ടിക്ടോക്കിലെ ‘ബ്യൂട്ടി ഫിൽട്ടർ’ ഉപയോഗിക്കാൻ ഇനി 18 വയസ് തികയണം

ടിക്ടോക്ക് ഫീച്ചറായ ബ്യൂട്ടി ഫില്‍ട്ടര്‍ ഉപയോഗിക്കാന്‍ നിയന്ത്രണം. വൈകാതെ 18 വയസിന് മേല്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്ന് ടിക്ടോക്ക് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഇടപെടല്‍ കുട്ടികള്‍ക്ക് സുരക്ഷിതമാകുന്ന തരത്തില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം മുതലായവര്‍ വരുത്തിയ മാറ്റങ്ങള്‍ പിന്തുടര്‍ന്നാണ് ടിക്ടോക്കും ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇനി പ്രായ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ഒപ്പം പ്രായത്തില്‍ തട്ടിപ്പ് കാണിച്ചതായി സംശയിക്കുന്ന അക്കൗണ്ടുകള്‍ മോഡറേറ്റര്‍മാരെ ഉപയോഗിച്ച് കണ്ടെത്തി നടപടിയെടുക്കും. ഇതിന് പുറമെയാണ് ചില ഫീച്ചറുകള്‍ക്ക് പ്രായപരിധിയും … Read more

തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ടോക്; അയർലണ്ടിലെ തൊഴിലാളികളും ഭീഷണിയിൽ

ആഗോളമായി നിരവധി പേരെ പിരിച്ചുവിടാന്‍ തയ്യാറെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്. ഇതോടെ കമ്പനിക്കായി ഡബ്ലിനിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പിരിച്ചുവിടല്‍ ഭീഷണിയിലായിരിക്കുകയാണ്. നിലവില്‍ 3,000-ഓളം പേരാണ് അയര്‍ലണ്ടില്‍ ടിക്ടോക്കിനായി ജോലി ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ എത്ര പേരെ പിരിച്ചുവടും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം അയര്‍ലണ്ട് തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്നും, ഇവിടെ ഇനിയും ജോലിക്കാരെ റിക്രൂട്ട് ചെയ്യുമെന്നും ടിക്ടോക്ക് വക്താവ് പറഞ്ഞു.