തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ടോക്; അയർലണ്ടിലെ തൊഴിലാളികളും ഭീഷണിയിൽ
ആഗോളമായി നിരവധി പേരെ പിരിച്ചുവിടാന്‍ തയ്യാറെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്. ഇതോടെ കമ്പനിക്കായി ഡബ്ലിനിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പിരിച്ചുവിടല്‍ ഭീഷണിയിലായിരിക്കുകയാണ്. നിലവില്‍ 3,000-ഓളം പേരാണ് അയര്‍ലണ്ടില്‍ ടിക്ടോക്കിനായി ജോലി ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ എത്ര പേരെ പിരിച്ചുവടും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം അയര്‍ലണ്ട് തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്നും, ഇവിടെ ഇനിയും ജോലിക്കാരെ റിക്രൂട്ട് ചെയ്യുമെന്നും ടിക്ടോക്ക് വക്താവ് പറഞ്ഞു.