അയർലണ്ടിൽ അനധികൃത സ്ട്രീമിങ് സേവനങ്ങൾ നൽകുന്ന നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ച് അധികൃതർ; ഇത്തരം സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങുന്നവരും ജാഗ്രതൈ!

അയര്‍ലണ്ടില്‍ അനധികൃതമായി ടിവി സ്ട്രീമിങ് സര്‍വീസുകള്‍ നല്‍കിവരുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കി Federation Against Copyright Theft (FACT). Kerry, Louth, Laois, Mayo, Donegal, Kilkenny, Wexford, Meath, Cavan എന്നീ കൗണ്ടികളിലെ 15 റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സ്‌കൈ ടിവിയുടെ പരാതി സംബന്ധിച്ച് അധികൃതര്‍ നടപടിയെടുത്തത്. ‘ഡോജ്ഡി ബോക്‌സുകള്‍’ എന്നറിയപ്പെടുന്ന ഉപകരണം വഴിയും മറ്റും അനധികൃതമായി ഉപഭോക്താക്കള്‍ക്ക് സ്ട്രീമിങ് സാധ്യമാക്കി നല്‍കുകയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്. സാധാരണ സബ്‌സ്‌ക്രിപ്ഷനെക്കാള്‍ നിരക്ക് കുറവാണ് എന്നതിനാല്‍ നിരവധി … Read more

അയർലണ്ടിൽ ടിവി ലൈസൻസ് ഫീസിന് പകരം ലെവി ഈടാക്കാൻ സർക്കാർ നീക്കം; മാസം 15 യൂറോ വീതം നൽകേണ്ടി വന്നേക്കും

അയര്‍ലണ്ടില്‍ നിലവിലുള്ള ടിവി ലൈസന്‍സ് ഫീസ് എടുത്തുമാറ്റി പകരം പുതിയ തരത്തില്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ വര്‍ഷം 160 യൂറോ എന്ന നിരക്കിലാണ് ടിവി ഉപഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നത്. ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ RTE-യുടെ പ്രവര്‍ത്തനത്തിനാണ് ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗവും ഉപയോഗിക്കുന്നത്. എന്നാല്‍ ഈയിടെയായി RTE അവതാരകനായ റയാന്‍ ടബ്രിഡിക്ക് അമിതശമ്പളം നല്‍കിയെന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് ജനങ്ങള്‍ ലൈസന്‍സ് ഫീസ് നല്‍കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. … Read more