University Hospital Limerick-ൽ അഞ്ച് വർഷത്തിനിടെ ട്രോളികളിൽ കിടന്ന് മരിച്ചത് 239 പേർ

അമിത തിരക്ക് സ്ഥിരം സംഭവമായ University Hospital Limerick (UHL)-ല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 239 രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടുന്നതിനിടെ മരിച്ചതായി വെളിപ്പെടുത്തല്‍. UHL മേധാവിയായ Colette Cowan, Regional Health Forum West-ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. UHL-ല്‍ കൃത്യമായ ചികിത്സ ലഭിക്കാതെ 16-കാരിയായ Aoife Johnston മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. Sepsis കാരണം ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെട്ട Aoife-ക്ക് 12 മണിക്കൂര്‍ നേരമാണ് ഡോക്ടറുടെ … Read more

University Hospital Limerick-ൽ അമിതമായ തിരക്ക്; രോഗികളുടെ ജീവൻ പോലും അപകടത്തിൽ

University Hospital Limerick (UHL)-ല്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ അമിത തിരക്ക് കാരണം രോഗികളുടെ ജീവന്‍ ഭീഷണിയില്‍. Health Information and Quality Authority (Hiqa) ആശുപത്രിയില്‍ നടത്തിയ ഇന്‍സ്‌പെക്ഷന് ശേഷമാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്ന രോഗികളുടെ ജീവനെ തന്നെ അപകടത്തിലാക്കുന്നതാണ് നിലവിലെ തിരക്ക് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചില പരിഹാരങ്ങള്‍ ചെയ്‌തെങ്കിലും, രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ ഇനിയും ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മുന്‍കൂട്ടി അറിയിക്കാതെ Hiqa അധികൃതര്‍ നടത്തിയ … Read more