അതിശക്തമായ കാറ്റ്, മരക്കൊമ്പ് ഒടിഞ്ഞു വീണ് അപകട സാധ്യത: കോർക്ക്, കെറി കൗണ്ടികളിൽ യെല്ലോ വാണിങ്

അതിശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കോര്‍ക്ക്, കെറി കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്. ഇരു കൗണ്ടികളിലും അതിശക്തമായ പടിഞ്ഞാറന്‍, തെക്ക്-പടിഞ്ഞാറന്‍ കാറ്റ് വീശാനും, മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും, പ്രാദേശികമായ വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്നുണ്ട്. മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയം യാത്രകള്‍ … Read more

മഞ്ഞ് പുതച്ച് അയർലണ്ട്; രാജ്യമെങ്ങും യെല്ലോ വാണിങ്

ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും തുടരുന്ന അയര്‍ലണ്ടില്‍ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാജ്യത്തെ എല്ലാ കൗണ്ടികള്‍ക്കുമായി ഇന്ന് രാത്രി 8 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് ഞായറാഴ്ച രാവിലെ 9 മണി വരെ തുടരും. മഞ്ഞുവീഴ്ച കാരണം റോഡ് യാത്ര തടസപ്പെടുകയും, റോഡിലും മറ്റും ഐസ് രൂപപ്പെടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫുട്പാത്തിലും ഐസ് രൂപപ്പെടുന്നത് കാരണം തെന്നി വീഴാന്‍ സാധ്യതയുണ്ട്. ഇന്ന് (ശനി) പകല്‍ 4 മുതല്‍ … Read more

അതിശക്തമായ മഴ: ഡബ്ലിൻ അടക്കം 4 കൗണ്ടികളിൽ യെല്ലോ വാണിങ്

Dublin, Louth, Meath, Wicklow കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (വെള്ളി) പുലര്‍ച്ചെ 3 മണിക്ക് ആരംഭിച്ച മുന്നറിയിപ്പ് നാളെ (ശനി) പുലര്‍ച്ചെ 3 മണി വരെ തുടരും. അതിശക്തമായ മഴയാണ് ഇവിടങ്ങളില്‍ ഉണ്ടാകുകയെന്നും, അത് പിന്നീട് ഐസ് രൂപപ്പെടാനും, മഞ്ഞുവീഴ്ചയിലേയ്ക്ക് നയിക്കാനും കാരണമാകുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. യാത്രാക്ലേശം അനുഭവപ്പെടുമെന്നും, ഡ്രൈവര്‍മാര്‍ റോഡില്‍ അതീവജാഗ്രതയോടെ പെരുമാറണമെന്നും മുന്നറിയിപ്പില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അയർലണ്ടിൽ ഈയാഴ്ച കഠിനമായ തണുപ്പ്; താപനില പൂജ്യത്തിലും താഴും

മഴയും, വെയിലും, മഞ്ഞും മാറിമറിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച അനുഭവപ്പെടുക കഠിമായ തണുപ്പ്. ഒപ്പം ആലിപ്പഴം വീഴ്ചയും, ഐസ് രൂപപ്പെടലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാത്രിയില്‍ മൈനസ് ഡിഗ്രിയിലേയ്ക്ക് അന്തരീക്ഷ താപനില താഴുകയും ചെയ്യും. ഇന്ന് (ചൊവ്വ) രാവിലെ മൂടല്‍മഞ്ഞിലേയ്ക്കാകും രാജ്യം ഉണരുന്നത്. പലയിടത്തും മഴയും പെയ്‌തേക്കും. ശേഷം വെയിലും, ചാറ്റല്‍ മഴയും മാറി മാറി വരും. 7 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ പലയിടത്തും … Read more

അയർലണ്ടിൽ ഇടിമിന്നലോടു കൂടിയ മഴ; താപനില മൈനസിലേയ്ക്ക് താഴും

അയര്‍ലണ്ടില്‍ നാളെയും വെള്ളിയാഴ്ചയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കോര്‍ക്ക്, കെറി കൗണ്ടികളില്‍ ഇന്ന് രാവിലെ 8 മണി വരെ യെല്ലോ റെയിന്‍ വാണിങ് നല്‍കിയതിന് പിന്നാലെയാണ് കൊടുങ്കാറ്റ് ഉണ്ടായേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് രാത്രി ശക്തമായ മഴയും, ഇടിയുമാണ് പ്രതീക്ഷിക്കുന്നത്. ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാം. വ്യാഴാഴ്ച രാത്രിയും രാജ്യത്ത് ശക്തമായ മഴ പെയ്യും. മൂന്ന് മുതല്‍ പൂജ്യം ഡിഗ്രി വരെ താപനില … Read more

അയർലണ്ടിൽ വീണ്ടും കടുത്ത തണുപ്പ്; മഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഒരാഴ്ച നീണ്ടുനിന്ന മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം വീണ്ടും മഞ്ഞ് എത്തുന്നു. ഈയാഴ്ച കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും, 1 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. മിതമായ രീതിയിലുള്ള കാറ്റും ഈയാഴ്ചയില്‍ ഉടനീളം ഉണ്ടാകും. ഇന്ന് രാവിലെ പലയിടങ്ങളിലും മഴ പെയ്യുമെങ്കിലും ഉച്ചയ്ക്ക് മുമ്പ് മാനം തെളിയും. 10 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. എന്നാല്‍ രാത്രിയില്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന മഴ മറ്റിടങ്ങളിലേയ്ക്കും വ്യാപിച്ച് … Read more

അയർലണ്ടിൽ മഴ തുടരും; മിതമായ കാറ്റ് വീശാനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ചയും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ഞായര്‍) രാജ്യത്ത് പലയിടത്തും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്യും. വൈകുന്നേരത്തോടെ ഒറ്റപ്പെട്ട രീതിയിലാകും മഴ പെയ്യുക. വെയില്‍ ലഭിക്കുകയും ചെയ്യും. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. പടിഞ്ഞാറന്‍ കാറ്റും വീശും. തിങ്കളാഴ്ച രാവിലെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ … Read more

അയർലണ്ടിൽ ഈയാഴ്ചയിലുടനീളം മഴ; പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ച കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയും അലോസരപ്പെടുത്തും. ഇന്ന് രാവിലെ പലയിടത്തും ഐസ് രൂപപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് വെയില്‍ ലഭിക്കുകയും, അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. ഉച്ചയോടെ പല കൗണ്ടികളിലേയ്ക്കും മഴ വ്യാപിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ മഴ കുറയുകയും, അതേസമയം താപനില മൈനസ് 1 ഡിഗ്രി … Read more

കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more

അയർലണ്ടിൽ വീണ്ടും മഞ്ഞുവീഴ്ച; വിവിധ കൗണ്ടികളിൽ സ്നോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ വീണ്ടും അതിശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം സ്‌നോ വാണിങ് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒപ്പം വ്യാപകമായി ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ Clare, Tipperary, Galway, Laois, Offaly, Westmeath എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നിലവില്‍ വരും. ഇവിടങ്ങളില്‍ മഴ പെയ്യുകയും അത് പിന്നീട് ആലിപ്പഴം വീഴ്ചയിലേയ്ക്ക് എത്തുകയും ചെയ്യും. പുലര്‍ച്ചെ 5 മുതല്‍ രാത്രി 8 മണി വരെ … Read more