ഉല്ലാസ ദിനങ്ങൾക്ക് വിട; അയർലണ്ടിൽ മഴയും തണുപ്പും തിരികെയെത്തുന്നു
നല്ല വെയിലും ചൂടും ഉണര്‍വ്വ് പകര്‍ന്ന ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടില്‍ തണുപ്പ് തിരികെയെത്തുന്നു. ഇക്കഴിഞ്ഞ വാരാന്ത്യം റോസ്‌കോമണില്‍ 21.6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാരാന്ത്യം താപനില താഴേയ്ക്ക് പോകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. ഇന്ന് പൊതുവെ ആകാശം മേഘാവൃതമായിരിക്കും. എങ്കിലും തെക്ക്, തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ 20 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം. വടക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 14 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ശരാശരി താപനില. … Read more