അയർലണ്ടിൽ അതികഠിനമായ തണുപ്പെത്തുന്നു; താപനില പൂജ്യത്തിലും താഴും

ക്രിസ്മസ് സീസണിന് മുന്നോടിയായി അയര്‍ലണ്ടില്‍ കഠിനമായ ശൈത്യമെത്തുന്നു. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് തണുപ്പ് വര്‍ദ്ധിക്കുകയും, ഐസ് രൂപപ്പെടുകയും, മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ കാലാവവസ്ഥ ആഴ്ചയിലുടനീളം തുടരുമെന്നാണ് കരുതുന്നത്. നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ താപനില വളരെയേറെ കുറയുന്നത് സാധാരണ കാര്യമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. വടക്ക്, പടിഞ്ഞാറിലെ ചില പ്രദേശങ്ങള്‍ എന്നിവയെയാണ് തണുപ്പ് കാര്യമായും ബാധിക്കുക. തിങ്കളാഴ്ച മഞ്ഞിനൊപ്പം പടിഞ്ഞാറന്‍, വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. Ulster-ലെ ചില പ്രദേശങ്ങളില്‍ … Read more

അയർലണ്ടിൽ മഞ്ഞുകാലം എത്തിപ്പോയ്; കാറുമായി റോഡിലിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ ശൈത്യകാലം അടുത്തിരിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഒരുപിടി സുരക്ഷാ മുന്നറിയിപ്പുകളുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). റോഡുകളില്‍ ഐസ് രൂപപ്പെടാനുള്ള സാധ്യതയും, തെന്നിവീണ് അപകടം സംഭവിക്കാനുള്ള സാധ്യതയുമെല്ലാം മുന്നില്‍ക്കണ്ടാണ് RSA മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തണുപ്പിനെ നേരിടാന്‍ വാഹനങ്ങളെ സജ്ജമാക്കാം ശൈത്യകാലം പലവിധത്തില്‍ വാഹനങ്ങളെ ബാധിക്കും. അതിനാല്‍ ശൈത്യത്തെ നേരിടാന്‍ വാഹനത്തെ സജ്ജമാക്കുക എന്നത് ഏറെ പ്രധാനമാണ്. ആദ്യമായി വാഹനം ശൈത്യകാലത്തിന് മുമ്പ് തന്നെ സര്‍വീസ് ചെയ്ത് എല്ലാ തരത്തിലും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. ഏത് കാലാവസ്ഥയിലും കൃത്യമായി വാഹനത്തിന്റെ … Read more