നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്നും താന്‍ 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും, നിലവിലെ വിദ്യാഭ്യാസമന്ത്രിയുമായ വി. ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എതിര്‍ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 55,588 വോട്ടും, കോണ്‍ഗ്രസിന്റെ കെ.എസ് ശബരീനാഥന്‍ 29,499 വോട്ടും നേടുമെന്നും ശിവന്‍കുട്ടി പ്രവചനം നടത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് 55,837 വോട്ടാണ് ശിവന്‍കുട്ടിക്ക് ലഭിച്ചിരുന്നത്. അന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് 51,888 വോട്ടും, കോണ്‍ഗ്രസിന്റെ കെ. മുരളീധരന് 36,524 വോട്ടുമാണ് ലഭിച്ചിരുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പോളിങ് കണക്ക് പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ടെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹകരിച്ചു. എന്നാല്‍ കമ്മീഷന്‍ എന്തുകൊണ്ട് കണക്കുകള്‍ പുറത്തുവിടുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments