വിശപ്പടക്കാന്‍ മണ്ണ്; തിരുവനന്തപുരത്ത് പട്ടിണി മാറ്റാന്‍ ‘അമ്മ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി

തിരുവനന്തപുരം: കടുത്ത പട്ടിണിയെ തുടര്‍ന്ന് ‘അമ്മ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. തിരുവനന്തപുരത്തെ കൈതമുക്കിലാണ് സംഭവം. ഇവര്‍ റെയില്‍വേ പുറമ്പോക്കിലാണ് കഴിയുന്നത്. ഭക്ഷണം കഴിക്കാനില്ലാതെ വന്നപ്പോള്‍ കുട്ടികള്‍ മണ്ണ് തിന്ന് വിശപ്പടക്കുകയിരുന്നു. സംഭവം നേരത്തെ തന്നെ പരാതിയായി അധികൃതരുടെ മുമ്പിലെത്തിയിരുന്നു. ആറ് മക്കളില്‍ നാലു പേരെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തിരിക്കുന്നത്. മറ്റ് രണ്ടു കുട്ടികള്‍ക്ക് മൂന്ന് മാസവും ഒന്നര വയസ്സുമാണ് പ്രായം. ഇവരെ അമ്മയ്ക്കരികില്‍ നിര്‍ത്തേണ്ടതുണ്ട് എന്നതിനാലാണ് ഏറ്റെടുക്കാതിരുന്നത്. ഇവരെ നോക്കാന്‍ കഴിയാത്ത അവസ്ഥ വരികയാണെങ്കില്‍ ഏറ്റെടുക്കാമെന്ന … Read more