കേടായ ഷെൽഫിഷ് കഴിച്ചു; യൂറോവിഷനിലെ അയർലണ്ട് മത്സരാർത്ഥി Bambie Thug ആശുപത്രിയിൽ

സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ മത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധിയായ Bambie Thug-നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോര്‍ക്ക് സ്വദേശിയായ Bambie തന്നെയാണ് ഇക്കാര്യം ശനിയാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചത്. കേടായ ഷെല്‍ഫിഷ് കഴിച്ചതിലൂടെ തനിക്ക് ദേഹാസ്വാസ്ഥ്യം തോന്നിയതായും, വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായും അവര്‍ വ്യക്തമാക്കി.

സ്വീഡനിലെ മാല്‍മോയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യൂറോവിഷന്‍ സെമിഫൈനലിന് മുന്നോടിയായാണ് Bambie-ക്ക് അസുഖം ബാധിച്ചത്. അതിനാല്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി ഉക്ഷേിക്കേണ്ടതായും വന്നു.

സെമിഫൈനലില്‍ തന്റെ പ്രകടനം ആള്‍ക്കൂട്ടത്തില്‍ നിന്നും മാറിനല്‍ക്കുന്ന തരത്തില്‍ മികച്ചതാകുമെന്ന് Bambie നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞ നാല് തവണയും യൂറോവിഷന്‍ ഫൈനലിലെത്താതെ പുറത്തായിരുന്നു അയര്‍ലണ്ട്. അതേസമയം ചൊവ്വാഴ്ച നടക്കുന്ന പരിപാടിയില്‍ മികച്ച പ്രകടനം നടത്തുമെന്ന് ആശുപത്രിയില്‍ നിന്നും പങ്കുവച്ച സ്റ്റോറിയില്‍ Bambie ഉറപ്പ് നല്‍കിയിട്ടുണ്ട്.

വര്‍ഷം തോറും യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്‍ നടത്തുന്ന സംഗീത മത്സരപരിപാടിയാണ് യൂറോവിഷന്‍ എന്നറിയപ്പെടുന്ന യൂറോവിഷന്‍ സോങ് കോണ്ടസ്റ്റ്. പങ്കെടുക്കുന്ന ഓരോ രാജ്യവും സ്‌റ്റേജില്‍ ലൈവായി ഒരു ഒറിജിനല്‍ സോങ് പെര്‍ഫോം ചെയ്യണം.

1956 മുതല്‍ നടക്കുന്ന യൂറോവിഷനില്‍ ഏഴ് തവണ വീതം വിജയികളായ അയര്‍ലണ്ടും, സ്വീഡനുമാണ് ഏറ്റവും കൂടുതല്‍ കിരീടം ചൂടിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: