ദീപിക പദുകോണും വിവാഹത്തിനു ശേഷം അഭിനയം നിര്‍ത്തും

ദീപിക പദുകോണിനും വിവാഹത്തിനു ശേഷം അഭിനയം നിര്‍ത്തണം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ദീപിക തന്റെ നിലപാട് വ്യക്തമാക്കിയത്. വിവാഹജീവിതം എല്ലാ പെണ്‍കുട്ടികളേയും പോലെ ഞാനും ആഗ്രഹിക്കുന്ന ഒന്നാണ്. വിവാഹത്തിനു ശേഷമുള്ള കുടുംബവീട്ടു ജീവിതം ഞാനും നയിക്കും. അതിനാല്‍ തന്നെ വിവാഹം കഴിഞ്ഞാല്‍ അഭിനയത്തോട് വിട പറയാന്‍ എനിക്ക് മടിയില്ല ദീപിക പറയുന്നു.

വിവാഹം എന്നുണ്ടാവും എന്ന കാര്യമൊന്നും ഈ യുവനടി വ്യക്തമാക്കിയില്ല. കുടുംബ ജീവിതത്തെ വളരെ പ്രധാനപ്പെട്ട ഒന്നായാണ് കാണുന്നത്. ഒരാള്‍ പൂര്‍ണതയിലെത്തുന്നത് വിവാഹം കഴിച്ച് കുടുംബവും കുട്ടികളുമൊക്കെ ആവുമ്പോഴാണെന്നും നടി പറയുന്നു.

യുവനടന്‍ രണ്‍വീര്‍ സിംഗുമായി ദീപിക പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് നടിയുടെ തുറന്നു പറച്ചില്‍.  പികു എന്ന സിനിമയാണ് ദീപികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന തമാശ, സഞ്ജയ്‌ലീലാ ബന്‍സാലിയുടെ ബാജിറാവോ മസ്താനി എന്നീ സിനിമകളിലാണ് ദീപിക ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ‘തമാശ’യില്‍ മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറും ബന്‍സാലിയുടെ സിനിമയില്‍ രണ്‍വീര്‍ സിംഗുമാണ് നായകന്മാര്‍.

Share this news

Leave a Reply

%d bloggers like this: