കരള്‍ രോഗങ്ങള്‍ ആരംഭ സൂചനകള്‍ എന്തൊക്കെ??

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ ആരോഗ്യം പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്ക് ആരും പറഞ്ഞു തരേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ കരളിന്റെ അനാരോഗ്യത്തെയാവാം സൂചിപ്പിക്കുന്നത്. മദ്യപിക്കുന്നവര്‍ക്കു മാത്രമാണ് കരള്‍ രോഗം ഉണ്ടാകാന്‍ സാധ്യതയുള്ളു എന്ന തെറ്റായ ധാരണ ഇന്നു ജനങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ ഇതു തെറ്റാണ്. മദ്യപിക്കുന്നവര്‍ക്കിടയില്‍ കരള്‍ രോഗത്തിനു സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ്. എന്നാലും നിങ്ങളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നതാകാം. മദ്യപാനത്തിനു പുറമേ ജനിതക പ്രശ്‌നങ്ങള്‍, ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ മൂലവും കരള്‍ രോഗങ്ങള്‍ പിടിപെടാം. കരള്‍ രോഗത്തിന്റെ ചില ലക്ഷണങ്ങള്‍:

നിങ്ങളുടെ ശരീരം, കണ്ണ് എന്നിവ ഇളം മഞ്ഞ നിറത്തില്‍ കാണപ്പെട്ടിട്ടുണ്ടോ? എന്നാല്‍ അത് മഞ്ഞപ്പിത്തമാകാനുള്ള സാധ്യതയേറെയാണ്. കരളിനെ ബാധിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ആദ്യം അപകടകാരിയാകില്ലെങ്കിലും ചികിത്സ വൈകിയാലോ, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളെ അവഗണിച്ചാലോ ജീവനു തന്നെ ഭീഷണിയാകാവുന്ന ഒരു രോഗമാണത്. അതിനാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനടി ഡോക്ടറെ കാണുകയാണ് വേണ്ടത്.

വയറു വേദനയും ഛര്‍ദിയും ആളുകളില്‍ സാധാരണയായി കണ്ടു വരാറുള്ളതാണ്. ഭക്ഷണം ദഹിക്കാതിരിക്കുന്ന അവസ്ഥയിലോ, ശരീരത്തില്‍ നിന്നും പുറത്തു കളയേണ്ട അവസ്ഥയിലോ ശരീരം തന്നെ അവയെ പുറത്തു കളയാന്‍ ഉപയോഗിക്കുന്ന രീതികളില്‍ പ്രധാനമാണ് മനംപിരട്ടലും ഛര്‍ദിയും. എന്നാല്‍ തുടര്‍ച്ചയായി ഇതേ അവസ്ഥ തുടര്‍ന്നാല്‍ സാധാരണ ടാംബ്ലെറ്റുകളെ ആശ്രയിക്കാതെ വിദഗ്ധ ചികിത്സ തേടുകയാണ് വേണ്ടത്. കാരണം കരള്‍ ആരോഗ്യകരമല്ലെന്നതിന്റെ മറ്റൊരു സൂചനയാണ് ഇത്. അതിനാല്‍ ഇത്തരം ചെറിയ ലക്ഷണങ്ങളെ അവഗണിച്ച് വലിയ വിപത്തു വരാതെ നോക്കുക.

ശരീരത്തിലെ മാലിന്യം പുറത്തു പോകുന്നതും നാം ശ്രദ്ധിക്കേണ്ട ഒന്നാണ്. മലമൂത്ര വിസര്‍ജനം സുഗമമായി നടക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അവയുടെ നിറത്തില്‍ മാറ്റം കാണുക, കടുത്ത ദുര്‍ഗന്ധം എന്നിവ രോഗ ലക്ഷണങ്ങളാവാം. പലരും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പുറത്തു പറയാന്‍ മടിക്കുകയും ആശുപത്രിയില്‍ പോകാന്‍ തയ്യാറാവാത്തവരുമാണ്. മിക്കപ്പോളും സ്വയ ചികിത്സയാണ് നടത്തുന്നതും. എന്നാല്‍ ഇവ സങ്കോജം കൂടാതെ ഡോക്ടറോട് പറഞ്ഞ് ചികിത്സ തേടുകയാണ് വേണ്ട്ത. കരളിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാതെ വരുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളില്‍ ഇതും ഉള്‍പ്പെടുന്നു.

ക്ഷീണവും തളര്‍ച്ചയും പലരും അവഗണിക്കുന്ന ഒന്നാണ്. എന്നാല്‍ കള്‍ രോഗം ഉള്ളവരില്‍ കാണുന്ന ലക്ഷണങ്ങളില്‍ ഒന്നാണിതും. ഇന്നത്തെ സാഹചര്യത്തില്‍ പുരുഷനും സ്ത്രീയും ഒരുപോലെ വീട്ടിലും ജോലി സ്ഥലത്തും അധ്വാനിക്കുന്നവരാണ്. അധ്വാനം കൂടുതലായതിനാലാണ് നിങ്ങള്‍ക്ക് ഈ ക്ഷീണവും തളര്‍ച്ചയുമെന്ന് തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവനവന്റെ ആരോഗ്യം സൂക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കു തന്നെയാണെന്ന തിരിച്ചറിവ് ഉണ്ടാകണം. ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുമ്പോള്‍ വൈദ്യ പരിശോധന നടത്തുക.

ശരീര ഭാരം കുറയുന്നതും വളരെ നല്ല കാര്യമായിട്ടാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. അമിതഭാരം ഗുരുതരമാണ്. എന്നാല്‍ പെട്ടന്നു ശരീരങാരം കുറയുന്നത് നല്ല ലക്ഷണമല്ല. കരള്‍ സുരക്ഷിതമല്ലെന്നതിന്റെ മറ്റൊരു ഉദാഹരണമാണത്. തുടര്‍ച്ചയായ ഛര്‍ദി മൂലം ശരീരത്തിനു പോഷകങ്ങള്‍ നഷ്ടപ്പെടുകയും അത് ആരോഗ്യത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു. കരള്‍ രോഗം ഉള്ളവരുടെ ശരീരഭാരം വളരെ പെട്ടെന്നാണ് കുറയുന്നത്. അതിനാല്‍ പെട്ടന്നു കുറയുന്ന ഭാരത്തെ അനുഗ്രഹമായി കാണാതെ ചികിത്സ തേടുകയാണ് വേണ്ടത്. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കുന്ന പക്ഷം നിങ്ങളുടെ കരളിനെ സംരക്ഷിക്കുക ദുഷ്‌കരമായിരിക്കും. കരള്‍ മാറ്റിവെക്കേണ്ട അവസ്ഥ വെയുണ്ടായേക്കാം. അതിനാല്‍ എല്ലാം നിസ്സാരമെന്നു തള്ളിക്കളയാതെ വിദഗ്ധ ചികിത്സ തേടുകയാണ് വേണ്ടത്.

ഡി

Share this news

Leave a Reply

%d bloggers like this: