മാധ്യമങ്ങളെ കോടതിയില്‍ വിലക്കരുതെന്ന് ഹൈക്കോടതി

 

കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ നിന്നും ഇറക്കിവിട്ട സംഭവം ഇനി ആവര്‍ത്തിക്കരുതെന്നു ഹൈക്കോടതി. എറണാകുളം സിജെഎമ്മിനാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. കളമശേരി ഭൂമി തട്ടിപ്പു കേസിന്റെ വിചാരണക്കിടെയാണ് എറണാകുളം സിജെഎം കെ.എസ് അംബിക മാധ്യമപ്രവര്‍ത്തകരെ കോടതി മുറിയില്‍ നിന്നും അകാരണമായി ഇറക്കി വിട്ടത്. ടി.ഒ സൂരജിന്റെ സത്യവാങ്മൂലം പരിഗണിക്കുമ്പോഴായിരുന്നു സംഭവം. ജസ്റ്റീസ് കെ.ടി ശങ്കരനാണ് ഹൈക്കോടതി രജിസ്റ്റട്രാര്‍ വഴി സിജെഎമ്മിന് നിര്‍ദേശം കൈമാറിയത്.

കേരളം മുഴുവനും ഒരേ പോലെ ശ്രദ്ധിച്ചിരുന്ന വാര്‍ത്താ പ്രാധാന്യമുള്ള സംഭവമായിരുന്നു കളമശേരി ഭൂമിതട്ടിപ്പ് കേസ്. കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ ടി.ഒ സൂരജിന്റെ സത്യവാങ്മൂലം പരിഗണിക്കുന്നതിന്റെ നടപടികള്‍ തുറന്ന കോടതിയിലാണ് നടന്നിരുന്നത്. ഇവിടെ നിന്നും വിവരങ്ങള്‍ എഴുതിയെടുത്ത മാധ്യമ പ്രവര്‍ത്തകരോടാണ് സിജെഎം കോടതിക്കു പുറത്തു പോകുവാന്‍ ആവശ്യപ്പെട്ടത്. രഹസ്യമൊഴി രേഖപ്പെടുത്തുമ്പോഴും ഇത്തരത്തില്‍ തന്നെ വിചാരണ നടക്കുമ്പോഴുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കുള്ളത്.

Share this news

Leave a Reply

%d bloggers like this: