ഡബ്ലിന്‍: രാജ്യത്ത് പത്തില്‍ ഒന്നിലേറെ പേര് ഇംഗ്ലീഷോ ഐറിഷോ അല്ലാത്ത ഭാഷ സംസാരിക്കുന്നു… ബോന്‍ഞ്ചൂര്‍, സിന് ചോ, കെഡു തുടങ്ങി വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ രാജ്യത്തിന്റെ ഭാഗമാണ്. ഭാഷാ വ്യത്യാസം പ്രകടമാകുന്നവര്‍ പ്രാദേശികമായി വ്യതിരിക്തത പുലര്‍ത്തുന്നുമുണ്ട്. ഐറിഷോ, ഇംഗ്ലീഷോ അല്ലാതെ ഒന്നാം ഭാഷയായിട്ടുള്ളവര്‍ വിവിധ കൗണ്ടികളിലും ഡബ്ലിനിലെ നാല് കൗണ്‍സിലുകളിലും കാണാവുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ ഭാഷകള്‍ സംസാരിക്കുന്നവരുള്ളത് ഫിനഗാല്‍ മേഖലയിലാണ്. പോളിഷ്, ഫ്രഞ്ച്, ലിത്വാനിയന്‍, എന്നിങ്ങനെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഇവിടെ അഞ്ചില്‍ ഒരാള്‍ വീതവും.
ഡൊണീഗലാണ് ഭാഷാ വൈവിധ്യത്തില്‍ പിറകില്‍. കേവലം ഇരുപത് പേര്‍മാത്രമാണ് വിദേശ ഭാഷ സംസാരിക്കുന്നവര്‍. 2011ലെ സെന്‍സസ് പ്രകാരം പോളീഷാണ് ഡബ്ലിനിലെ പതിനൊന്ന് കൗണ്‍സിലുകളില്‍ വെച്ചേറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന വിദേശ ഭാഷ. ഡണ്‍ ലോഗൈറിലും റാത്ത് ഡമ്മിലും പക്ഷേ ഫ്രഞ്ചാണ് കൂടുതല്‍ പേരും സംസാരിക്കുന്നത്. 119,526 പേരാണ് മാതൃഭാഷ പോളിഷായിട്ടുള്ളവര്.ഇതില്‍ 10,573 പേര് അയര്‍ലണ്ടില്‍ ജനിച്ചവരാണ്. 56,430 പേരാണ് ഫ്രഞ്ച് സംസാരിക്കുന്നത്.
31,635 പേര് ലിത്വാനിയന്‍ ഭാഷയും സംസാരിക്കുന്നു. ജര്‍മ്മന്‍, റഷ്യന്‍, സ്പാനിഷ്, റൊമേനിയന്‍, ചൈനീസ്, ലാത്വിന, പോര്ച്ചഗൂസ്, അറബി എന്നിവയാണ് തുടര്‍ന്ന് കാണപ്പെടുന്ന ഭാഷകള്‍. ഷോനാ എന്ന് വിളിക്കുന്ന നജീരിയന് കോംഗോ ഭാഷയും വളരെ കുറച്ച് കാണപ്പെടുന്നുണ്ട്.2011 ലാണ് സെന്‍സസില്‍ ഭാഷ വൈവിധ്യം ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. 182 വ്യത്യസ്തഭാഷകള്‍ ഇത് പ്രകാരം രാജ്യത്തുള്ളതായും കണ്ടെത്തിയിരുന്നു. 200 ഭാഷയെങ്കിലും ഡബ്ലിനില്‍ മാത്രം സംസാരിക്കുന്നുണ്ടാകുമെന്നാണ് ട്രനിറ്റി കോലേജ് ഡബ്ലിനിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ലോര്നാ കാര്സണ് അനുമാനിക്കുന്നത്. 2002-11 ന് ഇടയില്‍ രാജ്യത്തെ വിദേശികളുടെ എണ്ണം 143ശതമാനമാണ് വര്‍ധിച്ചത്. വിദേശത്ത് നിന്നുള്ളവരാണ് രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 12 ശതമാനമെന്നും 2011ലെസെന്സസ് പറയുന്നു. 199 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അയര്‍ലണ്ടിലുള്ളത്.