കരിപ്പൂര്‍ വെടിവയ്പ്: ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ് നടത്തിയതു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് ആഭ്യന്തരവകുപ്പിനു രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. സിഐഎസ്എഫും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള നിസഹകരണമാണു വെടിവയ്പിനു കാരണമായ സംഭവങ്ങളിലേക്കു നയിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചു വാങ്ങിയാണു വെടിവച്ചത്. സുരക്ഷാ പരിശോധനകള്‍ക്കു വിമാനത്താവള ജീവനക്കാര്‍ സഹകരിക്കാറില്ലെന്നും സിഐഎസ്എഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തവകുപ്പ് പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും. ഇതു സംബന്ധിക്കുന്ന നിര്‍ദേശം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്കു നല്‍കി. സിഐഎസ്എഫ്, കസ്റ്റംസ്, എയര്‍പോര്‍ട്ട് അഥോറിറ്റി എന്നിവരുടെ യോഗമാണു വിളിച്ചിരിക്കുന്നത്.

ഇതിനിടെ, കരിപ്പൂരിലുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിഐഎസ്എഫ് കോര്‍ട്ട് ഓഫ് എന്‍ക്വയറി രൂപവത്കരിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: