പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന് കോടതി. സരിതയ്ക്കും ബിജുരാധാകൃഷ്ണനും 3 വര്‍ഷം കഠിനതടവ്. സരിത 45 ലക്ഷവും ബിജു 25 ലക്ഷവും പിഴ അടയ്ക്കണം. സരിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ബിജു രാധാകൃഷ്ണനും സരിതാനായരും പ്രതികളായ കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇടയാറന്മുള സ്വദേശി ബാബുരാജ് നല്കിയ പരാതിയിലാണ് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
ബാബുരാജിന് സോളാര്‍ കമ്പനിയില്‍ ചെയര്മാന് സ്ഥാനവും, ഓഹരിയും വാഗാദാനം ചെയത് 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സോളാര്‍കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയ്ക്കുള്ള തട്ടിപ്പ് കേസാണിത്.