ബെര്‍ക്കേലിയില്‍ അപകടത്തില്‍ മരിച്ച ഐറിഷ് വിദ്യാര്‍ത്ഥികള്‍ 150,000 ഡോളര്‍ സഹായധനം

 

ഡബ്ലിന്‍: ബെര്‍ക്കേലിയില്‍ അപകടത്തില്‍പ്പെട്ട് മരിച്ച ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണയും സഹായം നല്‍കുന്നതിനായി ആരംഭിച്ച ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമില്‍ സംഭാവന 150,000 ഡോളര്‍(132,000 യൂറോ) കടന്നു. The American Ireland Fund 100,000 ഡോളര്‍ (88,000യൂറോ) സംഭാവന നല്‍കിയപ്പോള്‍ ‘Irish J1 Berkeley Tragedy Fund” gofundme.com മിലൂടെ വ്യാഴ്വ്ച ഉച്ചയോടെ 50,000 ഡോളറാണ്( 44,000 യൂറോ) യാണ് സ്വരൂപിച്ചത്.

കാലിഫോര്‍ണിയയിലെ ബെര്‍ക്കേലിയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ 21-ാം ജന്മദിനാഘോത്തിനിടെ കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കെണി തകര്‍ന്നുവീണ് ആറു ഐറിഷ് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടത്തിനിരയായവരെ സഹായിക്കാനാണ് ഫണ്ട് സ്വരൂപിച്ചത്.

അപകടത്തെ തുടര്‍ന്ന് അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തിരസഹായം നല്‍കുന്നതാനായി വിദേശകാര്യമന്ത്രാലയത്തിലെ കോണ്‍സുലാര്‍ ക്രെസിസ് സെന്റര്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സഹായമാവശ്യമുള്ളവര്‍ക്ക് എമര്‍ജന്‍സി കോണ്‍സുലാര്‍ റെസ്‌പോണ്‍സ് ടീമിന്റെ +353 (0)1 418 0200 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

J1 സ്റ്റുഡന്‍സിന് ഈ സാഹചര്യത്തില്‍ യുഎസിന്റെ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസിനെ അയര്‍ലന്‍ഡ് അംബാസിഡര്‍കെവിന്‍ ഒ മാലി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് J1 വിസ നല്‍കുന്ന Usit എന്ന ഓര്‍ഗനൈസേഷന്‍ ഐറിഷ് ഹെല്‍പ് ലൈന്‍ നമ്പറായ 01 602 1630 വിവരങ്ങള്‍ അറിയാം. ദുരന്തത്തില്‍ തകര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി Usit കൗണ്‍സിലിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താഴെ സൂചിപ്പിച്ചിരിക്കുന്ന സമയങ്ങളില്‍ കൗണ്‍സിലേഴ്‌സിന്ഡറെ സേവനം ലഭ്യമാകുമെന്നും അവര്‍ അറിയിച്ചു.

Berkeley City Hall

1900 Addison Street, Berkeley, CA 94704

Drop In hours are Monday to Friday 10am – 4pm

After Hours Counseling Line at (855) 817-5667
-എജെ-

Share this news

Leave a Reply

%d bloggers like this: