ബെര്‍ക്കേലിയില്‍ ഐറിഷ് വിദ്യാര്‍ത്ഥികളുടെ മരണം: ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനം നിരാശപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍: കാലിഫോര്‍ണിയയിലെ ബെര്‍ക്കേലിയില്‍ ജന്മദിനാഘോഷത്തിനിടെ ബാല്‍ക്കെണി തകര്‍ന്ന് J1 ഐറിഷ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രതികരണം നിരാശപ്പെടുത്തിയെന്ന് പ്രധാനമന്ത്രി എന്‍ഡ കെനി. രാജ്യവും കുട്ടികളുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ വേദനിക്കുമ്പോള്‍ യുഎസില്‍ J1 വിസയില്‍ പഠിക്കുന്ന ഐറിഷ് വിദ്യാര്‍ത്ഥികളെ നെഗറ്റീവ് രീതിയില്‍ പ്രതിപാദിക്കുന്ന ലേഖനമാണ് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍ പ്രസിഡന്റായ Mary McAleese ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ ലേഖനത്തെ വിമര്‍ശിച്ചെഴുതിയ കത്തിനെയും Ms McAleese യുടെ വൈകാരിക നിലപാടിനെയും പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങളുടെ കവേറേജിനെപ്പറ്റി Ms McAleese യുടെ വിമര്‍ശനത്തെക്കുറിച്ച് ആവര്‍ത്തിച്ച പ്രധാനമന്ത്രി ന്യൂയോര്‍ക്ക് ടൈംസിനെപ്പോലെ ഇത്രയും പ്രശസ്തമായ ഒരു മാധ്യമ സ്ഥാപനം ബെര്‍ക്കേലി സംഭവത്തെക്കുറിച്ച് ഇത്തരം ഒരു ലേഖനമെഴുതിയത് തന്നെ അതിശയപ്പെടുത്തിയെന്നും നിരാശപ്പെടുത്തിയെന്നും പറഞ്ഞു. വര്‍ഷങ്ങളായി J1 വിസ സ്‌കീം ആയിരക്കണക്കിന് ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക അവസരവും അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന മൂല്യവും യുഎസ് പോലെ ഒരു രാജ്യത്ത് പഠിക്കാന്‍ അവസരം ലഭിക്കുന്നത് അവരുടെ ജീവിതത്തെ സ്വാധീനിക്കുതുമെല്ലാം അവര്‍ക്കറിയാമെന്നും ദാരുണമായ സംഭവത്തില്‍ ആറു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഏഴോളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയും ചെയ്യുമ്പോള്‍ J1 വിസയില്‍ യുഎസിലെത്തിയ ഐറിഷ് വിദ്യാര്‍്ത്ഥികളെ നെഗറ്റീവായി ചിത്രീകരിക്കുന്ന ഒരു ലേഖനം തന്നെ വളരെ നിരാശപ്പെടുത്തിയെന്നും കെനി അറിയിച്ചു.
Downing Street ല്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാണറൂണുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് എന്‍ഡ കെനി ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനത്തില്‍ നിരശ പ്രകടപ്പിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

J1 വിസ പ്രോഗ്രം “embarrassment to Ireland” എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ സൂചിപ്പിച്ചത്.
-എജെ-

Share this news

Leave a Reply

%d bloggers like this: