ബര്‍ക്കേലി ദുരന്തം: ബ്രൂക്കിന്റെ ഭൗതികശരീരവും അയര്‍ലന്‍ഡിലെത്തി, സംസ്‌കാരം നാളെ

 
ഡബ്ലിന്‍: കാലിഫോര്‍ണിയയിലെ ബര്‍ക്കേലിയില്‍ ബാല്‍ക്കണി തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച എല്ലാ വിദ്യാര്‍ത്ഥികളുടെയും ഭൗതികശരീരം അയര്‍ലന്‍ഡില്‍ കൊണ്ടുവന്നു. ദുരന്തത്തില്‍ മരിച്ച ഒളീവിയ ബ്രൂക്ക് എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് ഇന്ന് സ്ന്‍പ്രാന്‍സിസ്‌കോയില്‍ നന്ന് ഡബ്ലിനിലെത്തിച്ചത്. ദുരന്തത്തിലെ ഇരകളായ ഐയ്മര്‍ വാള്‍ഷ്, ലോര്‍ക്കന്‍ മില്ലര്‍, നിക്ക് ഷോസ്റ്റര്‍, ഈഗന്‍ കുള്ളിഗന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയോടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിച്ചിരുന്നു.

യുഎസില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളിലൊരാളായ ആഷ്‌ലി ഡൊനൊഹേയുടെ കസിനാണ് ഒളിവിയ ബ്രൂക്ക്. ഇരുവരുടെയും സംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച കാലിഫോര്‍ണിയയിലെ Joseph Catholic Church in Cotati നടത്തിയിരുന്നു. നൂറുകണക്കിന് പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.

ഈഗന്‍ കുള്ളിഗന്റെയും ഐയ്മര്‍ വാള്‍ഷിന്റെയും സംസ്‌ക്രാം നാളെ നടക്കും. കുള്ളിഗന്റെ സംസ്‌കാരശുശ്രൂഷകള്‍ നാളെ രാവിലെ 11 മണിക്ക് Church of the Annunciation, Rathfarnham ലും സംസ്‌കാരം Mount Jerome Cemetery, Harold’s Cross ലും, ഐയ്മര്‍ വാള്‍ഷിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച 11 മണിക്ക് Church of Our Lady of Perpetual Succour, Foxrock ലും സംസ്‌കാരം Shanganagh Cemetery യിലും നടക്കും.

നിക്ക് ഷോസ്റ്ററുടെയും ഒളീവിയ ബ്രൂക്കിന്റെയും സംസ്‌കാരം ബുധനാഴ്ച നടക്കും. ഷോസ്റ്ററുടെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച 11 മണിക്ക് Church of the Three Ptarons, Rathgar ലും സംസ്‌കാരം Mount Jerome, Harold’s Cross ലും ബ്രൂക്കിന്റെ Foxrock ലും നടക്കും

ജൂണ്‍ 16 ന് സുഹൃത്തിന്റെ 21 വയസ് തികയുന്ന ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ 13 പേരോളം ഒരുമിച്ച് ബാല്‍ക്കണിയില്‍ ഒത്തുകൂടിയതോടെ ബാല്‍ക്കണി തകര്‍ന്നാണ് അപകടമുണ്ടായത്. പരിക്കറ്റ ഏഴു വിദ്യാര്‍ത്ഥികള്‍ വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സയിലാണ്.

എജെ

Share this news

Leave a Reply

%d bloggers like this: