ചെറിയ അബദ്ധങ്ങളാണ് തീപിടുത്തങ്ങള്‍ക്ക് കാരണം,മുന്നറിയിപ്പുമായി ഫയര്‍ ബ്രിഗേഡ്‌സ്

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സമ്മറിനോടനുബന്ധിച്ച് തീപിടുത്തം വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്‌സ് ചീഫ് ഫയര്‍ ഓഫീസര്‍. തീപിടുത്തം ഒഴിവാക്കാനായി ജാഗ്രത പാലിക്കണമെന്നും ചെറിയ അബദ്ധങ്ങളാണ് പലപ്പോഴും തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഫയര്‍ഫൈറ്റേഴ്‌സ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പലയിടത്തും തീപിടുത്തങ്ങള്‍ ഉണ്ടായി. ഹൗത്തിലും കില്‍കെനിയിലും തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ ഫൈറ്റേഴ്‌സ് ഇപ്പോഴും ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ തീപിടുത്തത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കുന്നത്.

സമ്മറില്‍ തുറന്ന സ്ഥലങ്ങളിലും മരങ്ങളുടെ സമീപത്തും തീകത്തിക്കരുതെന്നും ചപ്പുചവറുകള്‍ പ്രത്യേകിച്ച് സിഗരറ്റുകുറ്റികള്‍, ഗ്ലാസുകള്‍ എന്നിവ വലിച്ചെറിയാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ഫയര്‍ ബ്രിഗേഡ് പുറത്തിയറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. മാത്രമല്ല തീപിടുത്തമുണ്ടായാല്‍ നിങ്ങള്‍ തന്നെ തീയണയ്ക്കാന്‍ ശ്രമിക്കാതെ എത്രയും വോഗം 999/112 എന്ന നമ്പറില്‍ വിളിച്ചറിയാക്കാനും സുരക്ഷിതമായ സ്ഥലത്ത് നില്‍ക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാര്‍ബിക്യു പോയിന്റുകള്‍ ഉപയോഗിക്കണമെന്നും സംശയാസ്പദമായ എന്തെങ്കലും കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: