മുംബൈ: ബോളിവുഡിലെ ചോക്ലേറ്റ് നായകര്‍ ഷാഹിദ് കപൂറിന്റെ വിവാഹിതനാകുന്നു. സ്ഥലവും തീയതിയും മാത്രമല്ല വിവാഹ ക്ഷണക്കത്ത് വരെ സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. 34കാരനായ ഷാഹിദ് തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്ത് 22 കാരിയായ മിര രജ്പുത്തിനെയാണ്. ഈ മാസം 7 തീയതി ഗുഡ്ഗാവിലെ ഒബ്റോയ് ഹോട്ടിലാണ് വിവാഹം. പ്രിയ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും വിവാഹത്തിന് ക്ഷണിക്കുന്ന തിരക്കിലാണ് താരമിപ്പോള്‍. വിലകൂടിയ ക്ഷണക്കത്തും തയ്യാറായിക്കഴിഞ്ഞു. കാര്‍ഡിനൊപ്പം നാല് കോണുകളിലുമായി കാന്ഡികളുമുള്ള ബോക്സാണിത്. സമ്മാനങ്ങളല്ല, അനുഗ്രഹം മാത്രം മതിയെന്നാണ് ക്ഷണക്കത്തിലെ വാചകം. ഇനി വിവാഹ ദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ബോളീവുഡ്.
ജൂലൈ 12നന് മുംബൈയില്‍ വച്ച് പ്രത്യേക വിവാഹ വിരുന്നുണ്ടാകും. ഉടന്‍തന്നെ പ്രതിശ്രുത വധുവിനെ ഷാഹിദ് ആരാധകര്‍ക്ക് പരിചയപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഹിദ് വിധികര്‍ത്താവായി എത്തുന്ന റിയാലിറ്റി ഷോയിലായിരിക്കും ഈ പരിചയപ്പെടുത്തല്‍.
-എജെ-