മുംബൈ : സിനിമാ താരങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങി പല പ്രമുഖരുടേയും ഹെയര്‍സ്റ്റൈലിസ്റ്റായ സപ്‌ന ഭവാനി തന്റെ 24ാം വയസ്സിലുണ്ടായ കൊടിയ കൂട്ടമാനഭംഗത്തിന്റെ കഥ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത് വെറലാകുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഭവാനി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിച്ചത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ചിക്കോഗോയിലേക്ക് താമസം മാറിയതോടെയാണ് തന്റെ ജീവിതത്തില്‍ ദുരനുഭവം ഉണ്ടായതെന്നു അവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഒരു ക്രിസ്മസ് ദിനത്തിന്റെ തലേന്നു രാത്രി ബാറില്‍ നിന്നും വൈകിയിറഞ്ഞിയ തന്റെ തലയ്ക്കു തോക്കുചൂണ്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംപ്പെടുത്തുകയാണ് ചെയ്തത്. അന്ന് ഒരു കുട്ടിയുടുപ്പായിരുന്നു വേഷം. ആ സംഭവത്തിനുശേഷം എല്ലാം താന്‍ മറക്കാന്‍ പരിശ്രമിച്ചിരുന്നതായും, തന്റെ ജീവിതത്തെ ആ കറുത്ത രാത്രി ബാധിക്കാതിരിക്കാന്‍ താന്‍ ഒരിക്കലും അനുവദിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. അവിടെനിന്നും അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിച്ചെന്നും ഇക്കാലമത്രയും ധൈര്യത്തോടെയാണ് ജീവിച്ചതെന്നും ഭവാനി പറയുന്നു. താന്‍ ചെറുപ്പത്തില്‍ ആണ്‍കുട്ടികളോട് ഇടപഴകുന്നതിനും, മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിനും, സിഗരറ്റ് വലിക്കുന്നതിനും ആളുകള്‍ വളരെ മോശമായ അര്‍ത്ഥങ്ങളാണ് കണ്ടിരുന്നതെന്നും, താന്‍ പീഡിപ്പിക്കപ്പെട്ട ശേഷവും ഇപ്പോഴും കുട്ടിയുടുപ്പും ലിപ്സ്റ്റിക്കും ഇട്ട് നടക്കാറുണ്ടെന്നും ഭവാനി ഫേസ്ബുക്കില്‍ കുറിച്ചു.
മാനഭംഗത്തിന്റെ കഥ പറഞ്ഞ സപ്‌ന ഭവാനിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
