മൂന്ന് ജിംസ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ ഇസ്ലാമിക് ഹാക്കിങ് ഗ്രൂപ്പിന്‍റെ ആക്രമണം

ഡബ്ലിന്‍: ഡബ്ലിനിലെ മൂന്ന് ജിം സ്ഥാപനങ്ങളുടെ വെബ്സൈറ്റിന് നേരെ ഇസ്ലാമിക് ഹാക്കിങ് ഗ്രൂപ്പിന്‍റെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ക്ലോന്‍ഡാല്‍കിന്‍, ലൂകന്‍, താലെ എന്നിവിടങ്ങളിലെ വെബ്സൈറ്റ് ഹോംപേജുകളാണ് ആക്രമിക്കപ്പെട്ടത്. സൈറ്റില്‍ രാവിലെ മുതല്‍ കാണുന്നത് “ഞങ്ങള്‍ ലോകത്തെ യാഥാര്‍ത്ഥ്യം കാണിക്കുകയാണെന്ന” സന്ദേശമാണ്. വീഡിയോയും പേജില്‍ എംബഡഡ് ചെയ്തിട്ടുണ്ട്.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യമെന്നാണ് കരുതുന്നത്. ടുണീഷ്യന്‍ ഹാക്കിങ് ഗ്രൂപ്പ്” Fallaga Team” ന്‍റെതാണ് സന്ദശമെന്നാണ് കരുതുന്നത്. “മുസ്ലീങ്ങളെ കൊല്ലുന്നത് നമ്മള്‍ തടയണമെന്ന്’ സന്ദേശം പറയുന്നു. “നിലനില്‍പ്പിലെ ബഹുമാനിക്കുക അതല്ലെങ്കില്‍ പ്രതിരോധിക്കാന്‍ തയ്യാറാവാനും” പറയുന്നുണ്ട്. “ഞങ്ങള്‍ മുസ്ലീങ്ങളാണ്, സമാധാനം ആഗ്രഹിക്കുന്നവര്‍ എന്നാല്‍ പ്രകോപിപ്പിച്ചാല്‍ അതിന്‍റെ പ്രതികരണം അഭിമുഖീകരിക്കാന്‍ തയ്യാറാവണം”-എന്നും സന്ദേശം വ്യക്തമാക്കുന്നു.

“ലോകത്തില്‍ മുസ്ലീം ജനങ്ങളുടെ , പ്രത്യേകിച്ചും കുട്ടികളുടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതും അലഞ്ഞ് തിരിയുന്നതുമായ ഭീതിതമായ ചിത്രമാണ് യഥാര്‍ത്ഥ തീവ്രവാദം എന്താണെന്ന് വ്യക്തമാക്കുന്നതെന്നും ” അഭിപ്രായപ്പെടുന്നു.

മൂന്ന് ജിം സ്ഥാപനങ്ങളും ഓരേ മാനേജ്മെന്‍റിന് കീഴിലുള്ളതാണ്. ഐടി ഡിപ്പാര്‍ട്ട്മെന്‍റിനെ സ്ഥാപനം ബന്ധപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: