മോര്‍ട്ട്‌ഗേജ് ടു റെന്റ് പദ്ധതി അവതാളത്തില്‍

 

ഡബ്ലിന്‍: ബാങ്കുകളില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്തശേഷം തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ മോര്‍ട്ട്‌ഗേജ് ടു റെന്റ് പദ്ധതി അവതാളത്തില്‍. പദ്ധതി പ്രകാരം കൈമാറിയ വീടുകളുടെ വാടക കൃത്യമായി ലഭിക്കാത്ത സൗഹചര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളും കൗണ്ഡിസലുകളും പദ്ധതി നടപ്പാക്കാന്‍ വിമുഖത കാണിക്കുകയാണ്. വാടക മുടങ്ങി ബാങ്കുകളിലെ മോര്‍ട്ട്‌ഗേജ് കുടിശിഖ അടയ്ക്കാത്തതിനാല്‍ ബാങ്കുകള്‍ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

മോര്‍ട്ട്‌ഗേജ് അടയ്ക്കാനാകാതെ പ്രയാസപ്പെടുന്ന വീട്ടുടമസ്ഥര്‍ക്ക് ബാങ്കുകളുടെ നിയമനടപടികളില്‍ നിന്നൊഴിവാകാനും സ്വന്തം വീടുകളില്‍ തന്നെ താമസിക്കാനും മോര്‍ട്ട്‌ഗേജ് ടു റെന്റ് പദ്ധതിയനുസരിച്ച് സാധിക്കുമായിരുന്നു. ഇതിനായി വീട്ടുടമ വീടിന്റെ ഉടമസ്ഥാവകാശം ധനകാര്യ സ്ഥാപനത്തിന് നല്‍കി, സ്ഥാപനം ഇത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്ഡസികള്‍ക്ക് വില്‍ക്കുകയും വീടിന്റെ ഉടമസ്ഥരെ ഇതേ വീടുകളില്‍ വാടകയ്ക്ക് താമസിക്കാന്‍ അനുവദിക്കുകയും വാടക പിരിച്ച് കുടിശിഖയിലേക്ക് അടയ്ക്കുകയായിരുന്നു പദ്ധതി.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ 7 കൗണ്ടി കൗണ്‍സിലുകളില്‍ ഒന്നുപോലും ഈ പദ്ധതി പ്രകാരം വീടുകള്‍ ഏറ്റെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച വരെ 2,984 പേര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയെങ്കിലും ഇതില്‍ 110 അപേക്ഷകള്‍ അതായത് 3 ശതമാനം അപേക്ഷകളാണ് ഇത് വരെ പൂര്‍ത്തിയാക്കിയത്. 533 അപേക്ഷകള്‍ പരിഗണനയിലാണ്, 119 എണ്ണം വില്‍പ്പനയ്ക്കുള്ള സമ്മതപത്രം ലഭിക്കേണ്ട ഘട്ടത്തിലാണ് 81 എണ്ണം പണം നല്‍കുന്നവരുമായുള്ള ചര്‍ച്ചയിലാണ്. അപേക്ഷകളില്‍ 395 എണ്ണം മതിയായ യോഗ്യതയില്ലാത്തതാണ്, 1638 എണ്ണം ടെര്‍മിനേറ്റ് ചെയ്യുകയും 43 എണ്ണം വ്യവസ്ഥകളുമായി യോജിപ്പിലെത്താതിരിക്കുന്നതുമാണ്.

എന്നാല്‍ പദ്ധതിയിലൂടെ കൗണ്‍സിലുകള്‍ക്കും ഏജന്‍സികള്‍ക്കും കൈമാറിയ വീടുകളുടെ വാടക പോലും ലഭിക്കാതെ വന്ന സാഹചര്യത്തില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതി ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് കുടിശിഖ ഈടാക്കുന്നതിനായി വീടുകള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: