സത്ഗമയ ബാലവിഹാര്‍ സമ്മര്‍ ക്യാമ്പും ഓണാഘോഷവും .

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷവും ബാലവിഹാര്‍ സമ്മര്‍ ക്യാമ്പും ഓഗസ്റ്റ് മാസം വിവിധ ദിവസങ്ങളിലായി നടത്തപ്പെടും. കുട്ടികള്ക്കായുള്ള ബാലവിഹാര്‍ ത്രിദിന ക്യാമ്പ് 17,18,19 തീയതികളില്‍ കാബ്രാ പാര്‍ക്ക് സൈഡ് കമ്മ്യൂണിറ്റി & സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ച് വേദപഠനം,മെഡിറ്റേഷന്‍,യോഗ,ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പ് ,ടാലന്റ് ഷോ,സ്റ്റഡി ടൂര്‍ തുടങ്ങിയ വിവിധ പരിപാടികളോടെ മൂന്ന് ദിവസങ്ങിളായി നടത്തപ്പെടും.പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക.

സത്ഗമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 30 നു ഡബ്ലിന്‍ റാട്ടോത്ത് റോഡിലുള്ള അയര്‍ലണ്ട് ഡഫ് വില്ലേജില്‍ വച്ച് കേരളത്തനിമയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിയ്ക്കും.അത്തപൂക്കളം,തിരുവാതിര,മോഹിനിയാട്ടം,ഭരതനാട്യം,മാവേലിയെ ആനയിയ്ക്കല്‍, ഓണസദ്യ,കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ,സമ്മാനദാനം എന്നിവയും ഉണ്ടായിരിയ്ക്കും. കലാപരിപാടികള്‍ അവതരിപ്പിയ്ക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 20 നു മുന്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
0872634637,0871496162,0872365378,0870535430
www.sadgamayasatsang.com

Share this news

Leave a Reply

%d bloggers like this: