കാണാതായ ജാപ്പനീസ് ദമ്പതികളുടെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഡബ്ലന്‍: ഒരാഴ്ച്ചയായി കാണാതായ ജാപ്പനീസ് ദമ്പതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ക്ലെയറില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ഇവരെ കാണാതായിരുന്നു. തിരച്ചിലില്‍ പങ്കെടുത്തിരുന്ന ഒരു ഡൈവറാണ് വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഐറിഷ് കോസ്റ്റ് ഗാര്ഡ് വിവരം സ്ഥിരീകരിച്ചു. ഒദ്യോഗികമായി മൃതദേഹം തിരിച്ചറിയുക എന്നത് മാത്രമാണ് ബാക്കിയുള്ളത്.  കരയിലേക്ക് ശരീരമെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

Eiji Takagi (63) ,Ushio Azaki (61) എന്നിവര്‍ക്കായി വിവിധ ഏജന്‍സികളാണ് തിരച്ചിലിന് ഇറങ്ങിയിരുന്നത്. കാറില്‍ നിന്ന് ഇറങ്ങി പോയ ഇവര്‍ പിന്നീട് മടങ്ങി കണ്ടില്ല. സ്പാനിഷ് പോയിന്‍റിലുള്ള ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇരുവരും മടങ്ങിയത്. രാവിലെ മടങ്ങിയ ഇവരുടെ വാടക കാര്‍ കില്‍കീയിലെ ജോര്‍ജസ് ഹെഡ് കാര്‍ പാര്‍ക്കില്‍ കണ്ടെത്തിയിരുന്നു. പ്രശസ്തമായ ക്ലിഫ് വാക്കിങ് മേഖലയാണിത്. മൃതശരീരം ജോര്‍ജസ് ഹെഡില്‍ ഒഴുകി നടക്കുകയായിരുന്നു.

Kilkee,Ballybunion ,Doolin മേഖലയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡുമാര്‍ ഗാര്‍ഡയുടെയും ഡൈവ് ടീമിന്‍റെയും സഹായത്തോടെ തിരച്ചില്‍ തുടരുന്നുണ്ട്. തിരച്ചില്‍ നടക്കുന്നതിനാല്‍ ജോര്‍ജസ് ഹെഡ് മുതല്‍ Chimney Bay മേഖല വരെ പൊതു ജനങ്ങളോട് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖല സുരക്ഷിതമല്ലെന്ന സംശയവും ഉണ്ട്. തിങ്കളാഴ്ച്ച ഷാനോണില്‍ നിന്ന് ഹീത്രു വഴി ടോക്കിയോയിലേക്ക് പറക്കാനിരുന്നതാണ് ദമ്പതികള്‍. ശനിയാഴ്ച്ച രാത്രി ജോര്‍ജസ് ഹെഡില്‍ രാത്രി ഒമ്പതിമണിയോടെയാകാം ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: