അഭയാര്‍ത്ഥികളെ സഹായിക്കാനായി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍

 

ബുഡപെസ്റ്റ്: അഭയാര്‍ത്ഥികളെ സഹായിക്കാനായി ഓസ്ട്രിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്ത്. വിയന്നയില്‍ നിന്നും ഓസ്ട്രിയന്‍ സംഘം ഇന്നലെ ഹംഗറിയിലേക്ക് യാത്ര തിരിച്ചു. ഹംഗറി അതിര്‍ത്തി തുറന്നതോടെ ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികള്‍ ഒഴുക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഓസ്ട്രിയയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഹംഗറിയിലേക്ക് പോകുന്നത്.

ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമായി 140 കാറുകളിലാണ് ഇവര്‍ യാത്ര തിരിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതില്‍ രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടുവെന്നും അതിനാലാണ് ഞങ്ങള്‍ നേരിട്ടിറങ്ങുന്നതെന്നും സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 4 സന്നദ്ധപ്രവര്‍ത്തകരെ മനുഷ്യക്കടത്ത് കേസു ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം അതിര്‍ത്തിയില്‍ നിന്നും അഭയാര്‍ത്ഥികളെ കടത്തുന്നത് നിയമലംഘനമാണെന്നായിരുന്നു ഹംഗേറിയന്‍ പൊലീസിന്റെ നിലപാട്. പൊലീസിന്റെ വിലക്ക് മറികടന്നാണ് ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഹംഗറി തലസ്ഥാനമായ ബുഡപെസ്റ്റിലേക്ക് അഭയാര്‍ത്ഥികളെ കൊണ്ടുവരാനായി പോയത്.

Share this news

Leave a Reply

%d bloggers like this: