വിദ്യാര്‍ത്ഥികള്‍ക്ക് ഡബ്ലിനില്‍ പുതിയ താമസസൗകര്യമൊരു ങ്ങുന്നു

 

ഡബ്ലിന്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഡബ്ലിനില്‍ പുതിയ താമസസൗകര്യമൊരുങ്ങുന്നു. ഡബ്ലിന്റെ വടക്കുഭാഗത്ത് ന്യൂമാര്‍ക്കറ്റ് ഏരിയയിലെ മില്‍ സ്ട്രീറ്റിലണ് 400 ബെഡ് സൗകര്യമുള്ള താമസസൗകര്യം ഒരുക്കുന്നത്. ഗ്ലോബല്‍ സ്റ്റുഡന്റ് അക്കോമഡേഷന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഈ സംവിധാനത്തിന് പണിപൂര്‍ത്തിയായ ശേഷം Uninest എന്ന് പേര് നല്‍കും.

അധിക ബെഡുകളുള്ള ഈ പുതിയ താമസസൗകര്യം 2017 സെപ്റ്റംബറിന് ശേഷം മാത്രമേ തുറക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 150 പേര്‍ക്ക് തൊഴില്‍ ലഭിക്കും. പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കോണ്‍ട്രാക്ട് പ്രാദേശിക കോണ്‍ട്രാക്ടര്‍ക്കായിരിക്കും നല്‍കുക.

പുതിയ അക്കോമഡേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി തുറക്കുമ്പോള്‍ അതില്‍ ഷോപ്പുകളും റസ്റ്ററന്റും പ്രദേശിക ബിസിനസുകള്‍ക്കുള്ള കൊമേഴ്‌സല്‍ സ്‌പേസും ഉണ്ടാകും. 15 പേര്‍ക്ക് ജോലിയും ലഭിക്കും. അഞ്ച് അല്ലെങ്കില്‍ ഏഴുനിലയില്‍ പണിയുന്ന കെട്ടിടത്തിന് An Bord Pleanala ഈ ആഴ്ച നിര്‍മ്മാണാനുമതി നല്‍കും.

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന GSA ഗ്രൂപ്പാണ് പദ്ധതിയുടെ മോല്‍നോട്ടം വഹിക്കുന്നത്. ഡബ്ലിന്‍ ആസ്ഥാനമായ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് കമ്പനിയായ Creedon ഗ്രൂപ്പുമായി ചേര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അയര്‍ലന്‍ഡില്‍ 250 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞ ഒക്ടോബറില്‍ GSA ഗ്രൂപ്പിന്റെ യൂറോപ്യന്‍ ചീഫ് എക്‌സിക്യൂട്ടിന് ടിം മിച്ചെല്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: