സ്വകാര്യ ബാങ്കുകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കും. ഇതോടെ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയവ ഉള്‍പ്പടെയുള്ള സ്വകാര്യ ബാങ്കുകള്‍ അധികം താമസിയാതെ വിദേശ ഉടമസ്ഥതയിലാകും. പ്രധാനമേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ധനമന്ത്രാലയം, വ്യാവസായിക നയരൂപവല്‍ക്കരണ മന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നിവയിലെ ഉന്നതര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തിയതായാണ് സൂചന. നിലവില്‍ ബാങ്കിങ് മേഖലയില്‍ 74 ശതമാനം വിദേശനിക്ഷേപം സ്വീകരിക്കുന്നതിനാണ് അനുമതിയുള്ളത്.

49 ശതമാനം വിദേശ നിക്ഷേപം പ്രത്യേക അനുമതിയില്ലാതെ സ്വീകരിക്കാന്‍ നിലവില്‍ അനുമതി നല്‍കുന്നുണ്ട്. ബാക്കിവരുന്ന നിക്ഷേപം ഫോറിന്‍ ഇന്‍വസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ സ്വീകരിക്കാവൂ. അതേരീതിയിലാകും ബാക്കിയുള്ള 26 ശതമാനം നിക്ഷേപവും സ്വീകരിക്കുക. നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ 74 ശതമാനവും ഐസിഐസിഐ ബാങ്കില്‍ 70 ശതമാനവുമാണ് വിദേശ നിക്ഷേപമുള്ളത്.

Share this news

Leave a Reply

%d bloggers like this: