ഗ്രീസില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഗ്രീസില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഒമ്പതു മാസത്തിന് ശേഷമാണ് ഗ്രീസില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. പുരോഗമന ഇടതുപക്ഷപാര്‍ട്ടിയായ സിരിസയും ന്യൂഡെമോക്രസി പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. ജനുവരിയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ജൂലൈയില്‍ നടന്ന ഹിതപരിശോധനയ്ക്കും ശേഷമാണ് ഗ്രീസില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറുവര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പ് കൂടിയാണിത്.

അഭിപ്രായ സര്‍വേകള്‍ പ്രകാരം നേരിയ മുന്‍തൂക്കം അലക്‌സി സിപ്രസ് നയിക്കുന്ന സിരിസ പാര്‍ട്ടിക്കാണ്. 300 അംഗപാര്‍ലമെന്റില്‍ 151 സീറ്റുകള്‍ നേടിയെടുക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളിയാണ്. ചെറുപാര്‍ട്ടികളായ ടോ പോട്ടമി, കെകെഇ, പിഎഎസ്ഒകെ തുടങ്ങിയ ചെറുപാര്‍ട്ടികളും മത്സര രംഗത്തുണ്ട്. ഒറ്റക്കു ഭരിക്കാനുളള വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ ചെറുപാര്‍ട്ടികളുമായി ചേര്‍ന്നുളള സഖ്യ സാധ്യതകളും പ്രധാന പാര്‍ട്ടികള്‍ പരിഗണിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: