അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

 

ഡബ്‌ളിന്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത മൂന്നു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി എത്തുന്നു. സെപ്റ്റംബര്‍ 30 ബുധനാഴ്ച രാത്രി 9 മണിക്ക് ഡബ്‌ളിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന അഭി. തിരുമനസ്സിനെ ഇടവക പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിക്കുന്നതാണ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡബ്‌ളിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമനസിന് വികാരി ഫാ. അനിഷ് കെ. സാമിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, ധ്യാന പ്രസംഗം എന്നിവ നടത്തപ്പെടും. ഒക്ടോബര്‍ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബ്ബാനയും നടക്കും. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ്, കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ അഭിവന്ദ്യ തിരുമേനി വിതരണം ചെയ്യും.

വിശദ വിവരങ്ങള്‍ക്ക് ഫാ അനീഷ്. കെ. സാം. Mob 0892288818

 

Rajan.V

Share this news

Leave a Reply

%d bloggers like this: