ഡബ്ലിന്‍ തീപിടുത്തം:നടുക്കം രേഖപ്പെടുത്തി പ്രസിഡന്റ്, പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും അനുശോചനമറിയിച്ചു

 

ഡബ്ലിന്‍: സൗത്ത് ഡബ്ലിനിലെ കാരിക്ക്‌മൈന്‍സിലെ വിശ്രമകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ ആറുമാസം പ്രായമുള്ള ഒരു കുട്ടിയുള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രപതി നടുക്കം രേഖപ്പെടുത്തി. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി എന്നിവര്‍ അനുശോചനമറിയിച്ചു. ട്രാവലര്‍ കമ്മ്യൂണിറ്റിയേയും ലോക്കല്‍ കമ്മ്യൂണിറ്റിയേയും ഒരുപേലെ വേദനിപ്പിക്കുന്ന അപകടമാണ് നടന്നതെന്നും പറഞ്ഞ ഡബ്ലിന്‍ ആര്‍ച്ച്ചബിഷപ്പ് ഡയര്‍മുഡ് മാര്‍ട്ടിന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖരായ പലരും അപകടത്തില്‍ നടുക്കവും അനുശോചനവും രേഖപ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: