അങ്കാറ സ്‌ഫോടനം; മരണ സംഖ്യ 86 ആയി

 

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവസ്ഥലത്ത് 62 പേര്‍ മരിച്ചപ്പോള്‍ 24 പേര്‍ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ അങ്കാറയിലെ റെയില്‍വേ സ്റ്റേഷനിലാണ് ഇരട്ട സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ശക്തമായ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസിനെതിരായ ആക്രമണങ്ങളില്‍ തുര്‍ക്കി പങ്കാളിയായതിനു പിന്നാലെയാണ് സ്‌ഫോടനം. കുര്‍ദിഷ് വിഘടനവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടമാളുകള്‍ സമാധാന റാലി നടത്തിയത്.

ഇടതുപക്ഷ സംഘടനകാളാണ് സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സമാധാന റാലി നടത്തിയത്. കുര്‍ദിഷ് അനുകൂല പാര്‍ട്ടിയായ എച്ഡിപി പാര്‍ട്ടിയും റാലിയുടെ ഭാഗമായിരുന്നു. സ്‌ഫോടനം ഭീകരാക്രമണമാണെന്നും ചാവേറാക്രമണമാണോ എന്ന് പരിശോധിച്ചുവരികയാണെന്നും തുര്‍ക്കി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ തുര്‍ക്കി പ്രധാനമന്ത്രി അഹമദ് ദേവുദോഗ്ലുവിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Share this news

Leave a Reply

%d bloggers like this: