അക്ഷരലോകത്തെ പ്രതിഷേധം: പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചുനല്‍കുന്നു

 
ചണ്ഡിഗഢ്: അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ആരോപിച്ച് പഞ്ചാബി എഴുത്തുകാരി ദലിപ് കൗര്‍ തിവാന പത്മശ്രീ തിരിച്ചുനല്‍കുന്നു. 1984ല്‍ സിഖ്കാര്‍ക്കും പിന്നീട് മുസ്ലീങ്ങള്‍ക്കും എതിരെ നടക്കുന്ന വര്‍ഗീയ അതിക്രമങ്ങള്‍ ഗൗതമ ബുദ്ധന്റെയും ഗുരുനാനക്കിന്റെ ജന്മനാടിന് അപമാനകരമാണെന്ന് തിവാന പ്രസ്താവനയില്‍ പറഞ്ഞു. സത്യം പറയുന്നവരും നീതിക്കുവേണ്ടി നിലകൊള്ളുന്നവരും കൊല്ലപ്പെടുന്നത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചിരിക്കുകയാണെന്നും തിവാന പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്കും വര്‍ഗീയവാദത്തിലും പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ മറ്റ് എഴുത്തുകാര്‍ക്ക് തിവാന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

വര്‍ത്തമാനകാല പഞ്ചാബി സാഹിത്യത്തിലെ മുന്‍നിരക്കാരിയായി കണക്കാക്കുന്ന എഴുത്തുകാരിയാണ് എണ്‍പതുകാരിയായ ദലിപ് കൗര്‍ തിവാന. 1971ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ തിവാനയ്ക്ക് 2004ലാണ് പത്മശ്രീ നല്‍കിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: