കേരള ഫിയസ്റ്റ

 

വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്ക് ഒരുക്കുന്ന ‘കേരള ഫീയെസ്റ്റ’ കേരള പിറവിയും ശിശുദിനാഘോഷ പരിപാടികളും നവംബര്‍ 14 ന് വില്‍ടന്‍ ജി .എ .എ ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തികച്ചും വ്യത്യസ്ഥങ്ങളായ ഗെയിമുകളും വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഗാനമേളയും ഉണ്ടായിരിക്കും .
ജൂനിയര്‍, സീനിയര്‍ സെര്‍ട്ട് ഉന്നത വിജയം വരിച്ച കുട്ടികളെ മൊമെന്റോ നല്‍കി ആദരിക്കും .

1. ആര്‍ട്ട് കോമ്പറ്റീഷന്‍ (വയസ് 4-6) കളറിംഗ് മാത്രം. ജൂനിയര്‍ :വയസ് (7-12 ) തരുന്ന പടം വരച്ചു കളര്‍ ചെയ്യുക. സീനിയര്‍ : (വയസ് 13-16 ) തീം ബെയ്‌സിഡ് ചിത്രരചന .

2. ചെസ്സ് ; 18 വയസ്സിനു താഴെ.

3.ഏക്‌സ്‌ടേമ്പൊര്‍: (സ്പീച്ച് കോമ്പറ്റീഷന്‍) ജൂനിയര്‍ &സീനിയര്‍. (തയാറെടുക്കുവാന്‍ അഞ്ചു മിനിട്ട് മുന്‍പേ വിഷയം നല്‍കുന്നതാണ്.)

4. ക്വിസ്സ് : ഒരു ജൂനിയറും സീനിയറും അടങ്ങിയ ഒരു ടീം വീതം. നവംബര്‍ പത്തിനു മുന്‍പേ ടീം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്വിസ്സ് സബ്‌ജെക്ട് നവംബര്‍ പത്തിനു നല്‍കുന്നതാണ്.

5. ബെസ്റ്റ് ഓഫ് കേരള ഫീയെസ്റ്റ് : സൂപ്പര്‍ സീനിയര്‍ : (വയസ് 16-25) മള്‍ട്ടി ടാലെന്റ് പേഴ്‌സണ്‍ . വ്യത്യസ്തങ്ങളായ കഴിവുകള്‍ പ്രകടമാകാനുള്ള അവസരം.

മുകളില്‍ കൊടുത്തിരിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ നവംബര്‍ പത്തിനു മുമ്പേ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഷാജു കുര്യന്‍ : 0873205335
ലേഖ മേനോന്‍ : 0863685070

റിപ്പോര്‍ട്ട് : ഹാരി തോമസ്.

Share this news

Leave a Reply

%d bloggers like this: