നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിര്‍മിച്ച രണ്ടാമത് ഹ്രസ്വ ചിത്രം ‘ഞാന്‍ ഒരു പ്രവാസി ‘ റിലീസിങ്ങിനൊരുങ്ങുന്നു .

നീനാ : ‘An Angel’ നു ശേഷം നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിര്‍മിച്ച ഹ്രസ്വ ചിത്രം ‘ഞാന്‍ ഒരു പ്രവാസി ‘ യുടുബില്‍ ഉടന്‍ റിലീസിങ്ങിനൊരുങ്ങുന്നു. സ്റ്റുഡന്റ് വിസായില്‍ വിദേശത്ത് എത്തിയ വിഷ്ണു എന്ന മലയാളി അനുഭവിക്കുന്ന ശാരീരിക മാനസിക സംഘര്‍ഷങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം .മതത്തെക്കാളുപരി ഈശ്വരനില്‍ വിശ്വസിക്കുന്ന ഒരു പ്രവാസിയെയാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് .സ്റ്റുഡന്റ് വിസയില്‍ വിദേശത്ത് എത്തുന്ന ഒരു ശരാശരി മലയാളിയുടെ അവസ്ഥ ഇതുതന്നെയാണോ ?കാണുക…

വിഷ്ണു എന്‍ .നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റ്റിജു ജോര്‍ജ് (നീനാ) ആണ്.അസോസിയേറ്റ്
ഡയറക്ടര്‍ :തോമസ്‌കുട്ടി ജെ .എം .ജെ ,ക്യാമറ :റിനു കെ.രാധാനാരായണന്‍ , :റ്റോബി വര്‍ഗീസ് (ഡബ്ലിന്‍ )

Share this news

Leave a Reply

%d bloggers like this: