വിവാദ ഫേസ്ബുക്ക് പോസ്റ്റ്: ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു

 
തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. സ്ത്രീകളെ അപമാനിക്കുവാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു പുതിയതായി വന്ന പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ജീവിതത്തില്‍ താന്‍ ഒരിക്കലും ഒരു സ്ത്രീയെപ്പോലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിച്ചിട്ടില്ലെന്നും പുതിയ പോസ്റ്റില്‍ അദ്ദേഹം കുറിക്കുന്നു. സമൂഹത്തിലെ പല അനഭലഷണീയ പ്രവണതകളെ സൂചിപ്പിക്കുക മാത്രമാണു താന്‍ ചെയ്തതെന്നും പുതിയ പോസ്റ്റില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ നടത്തിയ ഷര്‍ട്ട് ഊരിയല്‍ സമരം മാതൃകാപരമാണെന്നും ഇതു വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ ചില വനിത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു വിവാദമായതിനെത്തുടര്‍ന്നു വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും അടക്കമുള്ള സിപിഎം നേതാക്കള്‍ ചെറിയാന്‍ ഫിലിപ്പിനെതിരേ രംഗത്തു വന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ പല ഉള്‍ രഹസ്യങ്ങളും അറിയുന്ന വ്യക്തിയാണു ചെറിയാന്‍ ഫിലിപ്പെന്നതായിരുന്നു കോടിയേരിയുടെ പ്രതികരണം. പിണറായി വിജയനും ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: