ഓൾ യൂറോപ്പ് വടംവലി മത്സരം അയർലണ്ടിലെ ദ്രോഹഡയിൽ ഒക്ടോബർ 5-ന്

അയർലണ്ടിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമ്മകൾ ഉറങ്ങുന്ന പൗരാണിക പട്ടണമായ ദ്രോഹഡയിൽ, ദ്രോഹഡ ഇന്ത്യൻ അസോസിയേഷനും(DMA) റോയൽ ക്ലബ്ബ് ദ്രോഹഡയും സംയുക്തമായി ഒരുക്കുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ 5 ശനിയാഴ്ച 9:00AM മുതൽ 6:00PM വരെ നടത്തപ്പെടുന്നു. നിരവധി ചരിത്ര യുദ്ധപോരാട്ടങ്ങൾക് സാക്ഷിയായ ബോയ്ൺ നദി ഈ പോരാട്ടത്തിനും സാക്ഷിയാവും.

അയർലണ്ടിൽ ആദ്യമായി നടത്തപ്പെടുന്ന ഓൾ യൂറോപ്പ് വടംവലി മത്സരത്തിനോട് അനുബന്ധമായി ഇന്ത്യൻ ഫുഡ് ഫെസ്റ്റും, കുട്ടികളുടെ എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.

Viswas Foods മുഖ്യ സ്പോൺസറായും Bluechip, Breffni Solutions എന്നിവർ പവർ സ്പോൺസർമാരായും നടത്തപ്പെടുന്ന വടംവലി മത്സരത്തിൽ Finance Choice, Delicia Catering എന്നീ കമ്പനികൾ സഹസ്പോൺസർമാരായി കൈകോർക്കുന്നു.

ഒന്നാം സമ്മാനം- 2024 യൂറോയും സ്വർണ്ണകപ്പും (എവറോളിംഗ് ട്രോഫി), രണ്ടാം സമ്മാനം- 1001 യൂറോയും വെള്ളികപ്പും (എവറോളിംഗ് ട്രോഫി), മൂന്നാം സമ്മാനം- 501 യൂറോയും വെങ്കലകപ്പും (എവറോളിംഗ് ട്രോഫി) നൽകുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി വരുന്ന ഏഴ് പേർ ഉൾപ്പെടുന്ന (595 കിലോ ഭാരം) കരുത്തുറ്റ ടീമുകൾ ആയിരിക്കും മത്സരത്തിൽ ഏറ്റുമുട്ടുക.

അയർലണ്ടിലെ പ്രഥമ ഓൾ യൂറോപ്പ് വടംവലി മത്സരം കൺകുളിർക്കെ കാണുന്നതിനും ആസ്വദിക്കുന്നതിനും ദ്രോഹഡ ഇന്ത്യൻ അസോസിയേഷനും റോയൽ ക്ലബ്ബും യൂറോപ്പിൽ ഉള്ള എല്ലാ കായിക പ്രേമികൾക്കും അവസരം ഒരുക്കുന്നു. ഐറിഷ് ക്യാൻസർ സൊസൈറ്റിക്ക് ഒരു സഹായഹസ്തമായി കൂടിയാണ് സംഘാടകർ ഈ മെഗാ മേള സംഘടിപ്പിക്കുന്നത്.

മത്സരം ആവേശോജ്വലമായി നടത്തുവാൻ സംയുക്ത സംഘാടക സമിതി പ്രവർത്തനങ്ങൾ ആരംഭിച്ചു.

മത്സര രജിസ്ട്രേഷൻ, മറ്റു വിവരങ്ങൾ എന്നിവയ്ക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:
Jithin +353 85 759 8893
Emi +353 89 211 5979
vishal +353 89 227 9618
Yesudas +353 87 311 2546

വാർത്ത: Jose Paul (PRO)

Share this news

Leave a Reply

%d bloggers like this: